പൊലീസ് കസ്റ്റഡിയില്‍നിന്നു വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു - സംഭവം തൊടുപുഴയില്‍

പൊലീസ് കസ്റ്റഡിയില്‍നിന്നു വിട്ടയച്ച യുവാവ് ജീവനൊടുക്കി

തൊടുപുഴ| സജിത്ത്| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (10:50 IST)
പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചെയ്തു. തൊടുപുഴ കുളങ്ങാട്ടുപാറ സ്വദേശിയായ രതീഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിന്റെ ക്രൂരമര്‍ദനം മൂലമാണ് രതീഷ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മൃതദേഹം മാറ്റുന്നതിനായി എത്തിയ പൊലീസിനെ നാട്ടുകാരും യുവാവിന്റെ ബന്ധുക്കളും ചേര്‍ന്ന് തടഞ്ഞു. ആര്‍ഡിഒ എത്താതെ മൃതദേഹം മാറ്റാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും ബന്ധുക്കളും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :