അധ്യാപികയെ കയറിപ്പിടിച്ച ശേഷം അവരുടെ മുന്നില്‍വെച്ച് യുവാവ് സ്വയംഭോഗം ചെയ്തു - സംഭവം രാജ്യ തലസ്ഥാനത്ത്

ന്യൂഡല്‍ഹി, ഞായര്‍, 3 ഡിസം‌ബര്‍ 2017 (11:17 IST)

Widgets Magazine
masturbates , Delhi professor , professor , അധ്യാപിക , സ്വയംഭോഗം , പൊലീസ്

അധ്യാപികയെ കയറിപ്പിടിച്ച ശേഷം അവരെ തടഞ്ഞു നിര്‍ത്തി മുന്നില്‍ നിന്ന് യുവാവ് സ്വയംഭോഗം ചെയ്തു. രാജ്യതലസ്ഥാനത്തെ കൊണാട്ട് പ്ലേസിലാണ് സംഭവം നടന്നത്. കൊണാട്ട് പ്ലേസിലുള്ള ഒരു ഭാഷാ പഠന സ്‌കൂളിലെ അധ്യാപികയായ 32 വയസുകാരിയുടെ നേരെയാണ് ലൈംഗീകാതിക്രമം നടന്നത്.
 
സ്‌കൂളിലെ ക്ലാസിന്റെ ഇടവേളയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ടെറസില്‍ നില്‍ക്കുകയായിരുന്നു അധ്യാപിക. ഈ സമയത്ത് ടെറസില്‍ എത്തിയ യുവാവ് അധ്യാപികയെ തുറിച്ചു നോക്കി അവിടെ നിന്നു. ഇതേതുടര്‍ന്ന് അവിടെ നിന്നും പോകാന്‍ തയ്യാറായ അധ്യാപികയെ കയറിപ്പിടിച്ച് തടഞ്ഞു നിര്‍ത്തിയ ശേഷമാണ് യുവാവ് അവരുടെ മുന്നില്‍ വെച്ച് സ്വയംഭോഗം ചെയ്തത്.    
 
തുടര്‍ന്ന് അവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയുടെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ടെറസിന്റെ വാതില്‍ കുറ്റി ഇട്ടശേഷം അയാള്‍ സംഭവസ്ഥലത്തു നിന്നും കടന്നുകളഞ്ഞു. യുവതിയുടെ നിലവിളി കേട്ട് മറ്റുള്ളവര്‍ അവിടെക്കെത്തി. ആ സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ഫലം കണ്ടു; അലങ്കാരമത്സ്യ വില്‍പ്പനയ്ക്കുമേലുള്ള നിയന്ത്രണം കേന്ദ്രം പിന്‍വലിച്ചു

അലങ്കാരമത്സ്യങ്ങളുടെ വിപണനം, പ്രദര്‍ശനം, വളര്‍ത്തല്‍ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ...

news

സലിൽ എസ് പരേഖ്; ഇൻഫോസിസിന്റെ പുതിയ സിഇഒ

ഇന്‍ഫോസിസിന്റെ പുതിയ സിഇഒ ആന്‍ഡ് മാനേജിംഗ് ഡയറക്ടറായി സലില്‍ എസ് പരേഖിനെ തെരഞ്ഞെടുത്തു. ...

news

‘സുനിലേ, എനിക്ക് പറ്റുന്നില്ലെടാ, നിങ്ങള്‍ കയറിക്കോ, ഞാന്‍ പോകുന്നു’; നീന്തിത്തളർന്ന് ജോൺസൺ പറഞ്ഞു !

‘സുനിലേ, എനിക്ക് പറ്റുന്നില്ലെടാ, നിങ്ങള്‍ കയറിക്കോ, ഞാന്‍ പോകുന്നു’ ഓഖി ചുഴലിക്കാറ്റ് ...

Widgets Magazine