ബാരൻ|
സജിത്ത്|
Last Modified ഞായര്‍, 26 നവംബര്‍ 2017 (17:10 IST)
വയോധികയെ അയൽവാസി തലയ്ക്കടിച്ചു കൊന്നു. ബലാത്സംഗശ്രമം ചെറുത്തതിനാണ് രാജസ്ഥാനിലെ ബാരൻ ജില്ലയില്‍ അറുപതുകാരി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വയോധികയുടെ അയൽവാസിയായ സുരാജ്മൽ അഹേദി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സലേരിയിലെ വീട്ടിൽ തല തകർന്ന നിലയിലാണ് അറുപതുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.
മദ്യലഹരിയിൽ വയോധികയെ താൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും അവർ അതിനെ എതിർത്തതോടെ അവരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി പോലീസിനോടു സമ്മതിച്ചു.
തടിക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ചാണു കൊലപ്പെടുത്തിയതെന്നും യുവാവ് പൊലീസിനു മൊഴി നല്കി. ഇതിനുശേഷം ഇയാൾ ഒളിവിൽ പോയെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പിടിയിലാകുകയായിരുന്നു.