വീണ്ടുമൊരു ദുരഭിമാനക്കൊല; പതിനാറുകാരിയെ കൊന്ന് കുഴിച്ചുമൂടി - പിതാവ് അറസ്റ്റില്‍

ശനി, 25 നവം‌ബര്‍ 2017 (18:36 IST)

murder in bangalore , murder , bangalore , police , arrest , ദുരഭിമാനക്കൊല , കൊലപാതകം , പൊലീസ് , അറസ്റ്റ്

വീണ്ടുമൊരു ദുരഭിമാനക്കൊലയുടെ ഞെട്ടലില്‍ രാജ്യം. അന്യജാതിയില്‍പ്പെട്ട യുവാവിനോടോപ്പെം ഒളിച്ചോടിയ പതിനാറുകാരിയെയാണ് പിതാവ് കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്‌തു.      
 
ഒക്ടോബര്‍ 22 നായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഞെട്ടിക്കുന്ന ഈ കൊലപാതകത്തിന്റെ വിവരം പുറത്ത് വന്നത്.
 
മണ്ടിഗേരിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. മൂന്നു മാസങ്ങള്‍ക്കുമുമ്പ് ഈ പെണ്‍കുട്ടി അന്യജാതിയില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസില്‍ പരാതി നൽകുകയും പൊലീസ് കുട്ടിയെ തിരികെ വീട്ടിലെത്തിക്കുകയുമായിരുന്നു. 
 
എന്നാൽ തുടർന്നും യുവാവിനൊപ്പം പോകണമെന്ന് പെണ്‍കുട്ടി വാശിപിടിച്ചു. ഇതില്‍ പ്രകോപിതനായ പെണ്‍കുട്ടിയെ പിതാവ് തടിക്കഷ്ണമുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും വീടിനു സമീപത്തുള്ള വിജനമായ പ്രദേശത്ത് മൃതദേഹം കുഴിച്ചിടുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വീട്ടമ്മയുടെ കൊലപാതകം; ഭർത്താവ് കസ്റ്റഡിയിൽ - കാരണമറിഞ്ഞ ഞെട്ടലില്‍ സമീപവാസികള്‍ !

വീട്ടമ്മ കുത്തേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...

news

ലോകസുന്ദരി മാത്രമല്ല, കിടിലന്‍ നര്‍ത്തകി കൂടിയാണ് മാനുഷി ഛില്ലര്‍ - ഡാൻസ് വൈറലാകുന്നു

നീണ്ട 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോക സുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിച്ച സുന്ദരിയാണ് ...

news

ഉറങ്ങിയാല്‍ ഉടന്‍ മരണം; മൂന്ന് വയസുകാരിക്ക് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രോഗം !

ലണ്ടന്‍: ഉറങ്ങിയാല്‍ മരിക്കുമോ?. ഒരിക്കലും ഇല്ലെന്നാകും നിങ്ങളുടെ അഭിപ്രായം. എന്നാല്‍ ...

news

ഭിന്നശേഷിക്കാരിയെ ക്രൂരപീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം. ...

Widgets Magazine