നിസ്‌ക്കരിക്കുന്നതിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

നിസ്‌ക്കരിക്കുന്നതിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കലൂർ| Rijisha M.| Last Modified ഞായര്‍, 16 സെപ്‌റ്റംബര്‍ 2018 (15:52 IST)
കലൂർ എസ്ആർഎം റോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഇന്നലെ രാത്രി ഒമ്പതരയോടെ നടന്ന സംഭവത്തിൽ ഉള്ളാട്ടിൽ വീട്ടിൽ ഷീബ(35)യാണ് കൊല്ലപ്പെട്ടത്. രാത്രി നിസ്‌ക്കരിക്കുന്ന സമയത്താണ് ഭർത്താവായ വെളിപ്പറമ്പ് വീട്ടിൽ സഞ്ജു ഷീബയെ വെട്ടിപ്പരിക്കേൽപ്പിക്കുന്നത്.


വയറിന് ആഴത്തിൽ വെട്ടേറ്റ ഷീബയെ ശബ്‌ദം കേട്ടെത്തിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഷീബയുടെ കുടുംബ വീട്ടിൽ അമ്മയോടൊപ്പമാണ് ഷീബ കഴിഞ്ഞിരുന്നത്. ഷീബയെ രക്ഷിക്കാൻ ശ്രമിച്ച ഉമ്മ അഫ്‌സക്കും പരിക്കേറ്റിട്ടുണ്ട്. വയറിനും കൈക്കും കാലിനും പരിക്കേറ്റ അഫ്‌സ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

നാട്ടുകാരെത്തിയതിനെത്തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ സഞ്ജുവിനെ പൊലീസ് പിടികൂടി. ആക്രമത്തിനിടെ സഞ്ജുവിന്റെ കൈക്കും പരിക്കുപറ്റിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :