ഡോക്ടറെ മരത്തിൽ കെട്ടിയിട്ട് ഭാര്യയേയും പ്രായപൂർത്തിയാകാത്ത മകളേയും കൂട്ട ബലാത്സംഗത്തിനിരയാക്കി

Sumeesh| Last Modified വ്യാഴം, 14 ജൂണ്‍ 2018 (20:25 IST)
ക്ലിനിക് പൂട്ടിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡോക്ടറെ അക്രമിച്ച് മരത്തിൽ കെട്ടിയിട്ട് ഭാര്യയേയും പ്രായപൂർത്തിയാകാത്ത മകളേയും കൂട്ട ബലാത്സംഗത്തിനിരയാക്കി. ബീഹാറിലെ ഗയയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
ക്ലിനിക്ക് അടച്ച ശേഷം ഡോക്ടറും കുടുംബവും ബൈക്കിൽ വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. വണ്ടി വിജനമായ സ്ഥലത്തെത്തിയപ്പോൾ 20ഓളം വരുന്ന അക്രമി സംഘം ഭാര്യയേയും മകളേയും അക്രമിക്കുന്നത് ചെറുത്തപ്പോൾ ഇയാളെ മരത്തിൽ കെട്ടിയിട്ടു. പിന്നീട് 12 വയസുള്ള മകളേയും ഭാര്യയേയും അക്രമികൾ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ഡോക്ടറുടെ പരാതിയെ തുടർന്ന്
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ സംഘം തന്നെ പ്രദേശത്തുകൂടി കടന്നുപോയ വിദ്യാർത്ഥികളെ കൊള്ളയടിച്ചതായും പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :