മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ശ്രീലങ്കന്‍ ടീമിന് കനത്ത തിരിച്ചടി

ന്യൂഡൽഹി, ബുധന്‍, 29 നവം‌ബര്‍ 2017 (17:04 IST)

 Rangana Herath , Sree lanka india test , Virat kohli , രങ്കണ ഹെറാത്ത് , ഹെറാത്ത് , വിരാട് കോഹ്‌ലി , ടീം ഇന്ത്യ

ഇന്ത്യക്കെതിരായ രണ്ടാം ടെസ്‌റ്റില്‍ നാണംകെട്ട തോല്‍‌വി ഏറ്റുവാങ്ങിയതിന് പിന്നാലെ ശ്രീലങ്കയ്‌ക്ക് മറ്റൊരു തിരിച്ചടി കൂടി. പരുക്കിനെ തുടര്‍ന്ന് സ്പിന്നർ രങ്കണ ഹെറാത്ത് മൂന്നാം ടെസ്‌റ്റില്‍ കളിക്കില്ല.

ഹെറാത്തിന് പകരം ജെഫ്രി വാൻഡേഴ്സിയെ ലങ്കന്‍ ടീമില്‍ ഉള്‍പ്പെടുത്തി. പുറം വേദനയെത്തുടര്‍ന്നാണ് ഹെറാത്ത് ടീമില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. പരുക്ക് ഗുരുതരമല്ലെങ്കിലും വിശ്രമം അത്യാവശ്യമാണെന്ന ഡോക്‍ടര്‍മാരുടെ നിര്‍ദേശം പരിഗണിച്ചാണ് അദ്ദേഹത്തിനെ ടീമില്‍ നിന്നും ഒഴിവാക്കുന്നത്.

ഡിസംബർ രണ്ടിനാണ് പരമ്പരയിലെ അവസാന ടെസ്റ്റ് തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. ഈ സാഹചര്യത്തില്‍ ഹെറാത്തിന്റെ പരുക്ക് ലങ്കന്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുമെന്നതില്‍ സംശയമില്ല.

കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ 67 റണ്‍സെടുത്ത ഹെറാത്ത് ലങ്കയ്ക്ക് നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചിരുന്നു. നാഗ്‌പൂര്‍ ടെസ്‌റ്റില്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ കളം നിറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരു വിക്കറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കോഹ്‌ലി എല്ലാവരെയും ഞെട്ടിച്ചു, അനുഷ്‌ക മടിയില്ലാതെ കൂടെ കൂടി - വീഡിയോ വൈറലാകുന്നു

ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വീരേന്ദ്രര്‍ സെവാഗ്, ...

news

ആവശ്യം നിസാരമല്ല, അംഗീകരിച്ചില്ലെങ്കില്‍ കരാര്‍ പുതുക്കില്ല ?; നീക്കം ശക്തമാക്കി കോഹ്‌ലിയും ധോണിയും

ആസൂത്രണത്തിലെ പോരായ്മ കളിക്കാരുടെ പ്രകടനത്തെ ബാധിച്ചു തുടങ്ങിയെന്ന് കോഹ്‌ലി പരസ്യമായി ...

news

രഞ്ജി ട്രോഫി ക്രിക്കറ്റ്: ചരിത്രം രചിച്ച് കേരളം ക്വാര്‍ട്ടറില്‍, ഹരിയാനയെ തകര്‍ത്തത് ഇന്നിംഗ്സിനും 8 റൺസിനും

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രമെഴുതി കേരളം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഹരിയാനയെ ...

news

എട്ട് ദിവസം തുടര്‍ച്ചയായി ബാറ്റിങ്ങ് !; ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ താരം

ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. പരമ്പരയില്‍ ഇതുവരെ ...

Widgets Magazine