സ്വര്‍ണക്കവര്‍ച്ച: തനിക്ക് കാക്ക രഞ്ജിത്തിനെ അറിയാമെന്ന് കൊടിസുനി

തൃശൂര്‍, വ്യാഴം, 30 നവം‌ബര്‍ 2017 (07:37 IST)

ജയിലിനുള്ളില്‍ കവര്‍ച്ച ആസൂത്രണം ചെയ്തെന്ന ആരോപണം നിഷേധിച്ച് കൊടി സുനി. കേസില്‍ അറസ്റ്റിലായ കാക്ക രഞ്ജിത്തിനെ തനിക്ക് അറിയാമെന്നും എന്നാല്‍ ജയിലിനുള്ളിൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നും കവർച്ചയുടെ ആസൂത്രണവുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും സുനി പൊലീസിനോട് പറഞ്ഞു.
 
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന കൊടി സുനിയെ അന്വേഷണ സംഘം വിയ്യൂർ സെൻ‍ട്രൽ ജയിലിലെത്തിയാണു ചോദ്യം ചെയ്തത്. രഞ്ജിത്തിനെ ഫോണില്‍ വിളിക്കുകയോ സ്വർണക്കവർച്ചയ്ക്കു നിർദേശങ്ങള്‍ നൽകുകയോ ചെയ്തിട്ടില്ലെന്നും സുനി പറഞ്ഞു. 
 
രഞ്ജിത്തിന്റെ ഫോണിലേക്കു സുനി വിളിച്ചതിന്റെ തെളിവുകള്‍ പൊലീസ് നിരത്തിയെങ്കിലും അതു തന്റെ നമ്പറല്ലെന്നും ഒന്നും അറിയില്ലെന്നുമായിരുന്നു മറുപടി. 2016 ജൂലൈ 16നു തലശേരി സ്വദേശി ഇസ്മായിലിനെ നല്ലളത്തു കാർ തടഞ്ഞു നിർത്തി മൂന്നരക്കിലോ സ്വർണമടങ്ങിയ ബാഗ് കവർന്നെന്നാണു കേസ്.അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണു കവർച്ച ആസൂത്രണം ചെയ്തതില്‍ കൊടി സുനിയുടെ പങ്ക് വ്യക്തമായത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഹാദിയയെ കാണാന്‍ ഷെഫിൻ ജഹാന് അനുവാദം; കോളജിനെതിരെ അശോകന്‍ സുപ്രീംകോടതിയിലേക്ക്

ഷെഫിൻ ജഹാനെ കാണാൻ ഹാദിയയെ അനുവദിക്കുമെന്ന കോളജ് അധികൃതരുടെ നിലപാടിനെ ചോദ്യം ചെയ്ത് ...

news

ജയലളിതയുടെ കുഞ്ഞിന്‍റെ പിതാവ് ശോഭന്‍ ബാബു തന്നെ - പുതിയ വെളിപ്പെടുത്തല്‍ !

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നതായി വന്ന ...

news

ആമസോണില്‍ ബുക്ക് ചെയ്തത് വൺ പ്ലസ് 5ടി സ്മാര്‍ട്ട്ഫോണ്‍; യുവാവിന് ലഭിച്ചതോ ?

ആമസോണിൽ ഫോൺ ബുക്ക് ചെയ്തപ്പോള്‍ കമ്പനി അയച്ചുകൊടുത്ത വസ്തുകണ്ട് ഞെട്ടിത്തരിച്ച് യുവാവും ...

news

ബസിൽ കയറ്റാത്തത് ചോദ്യം ചെയ്ത വിദ്യാർഥികളെ ജീവനക്കാരൻ കുത്തി; മൂന്ന് വിദ്യാർഥികള്‍ ആശുപത്രിയില്‍

ബസ് കണ്‍സെഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ എറണാകുളം നെട്ടുരില്‍ ബസ് ജീവനക്കാര്‍ ...

Widgets Magazine