Widgets Magazine
Widgets Magazine

പീഡനക്കേസിൽ ഉണ്ണിമുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി യുവതി കോടതിയില്‍; തന്റെ കരിയര്‍ നശിപ്പിക്കാനുള്ള ശ്രമമെന്ന് നടന്‍

കൊച്ചി, ശനി, 27 ജനുവരി 2018 (09:47 IST)

Widgets Magazine
CASE, FEATURED, UNNI MUKUNDHAN , RAPE , POLICE , കേസ് , അറസ്റ്റ് , സിനിമ , ഉണ്ണി മുകുന്ദന്‍ , ഭീഷണി , പീഡനം

നടന്‍ ഉണ്ണി മുകുന്ദനെതിരെ ലൈംഗിക അതിക്രമത്തിന് പരാതി നല്‍കിയ യുവതി ഇന്നു കോടതിയില്‍ ഹാജരാകും. ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായാണ് യുവതി കോടിതിയില്‍ എത്തുക. നാലു മാസം മുമ്പായിരുന്നു സ്വകാര്യ അന്യായം പരിഗണിച്ച് കാക്കനാട് കോടതി ഉണ്ണിമുകുന്ദനെതിരെ കേസെടുത്തത്. ആ കേസിലാണ് ഉണ്ണിമുകുന്ദന് ജാമ്യം അനുവധിച്ചത്. തുടര്‍ന്നായിരുന്നു തനിക്കുനേരെ പണം തട്ടാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് നടന്‍ പരാതി നല്‍കിയതെന്നും യുവതി വെളിപ്പെടുത്തി.
 
പീഡന കേസില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന ആരോപണവുമായി  ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് ആരോപണ വിധേയയായ യുവതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഉണ്ണി മുകുന്ദന്‍ തനിക്കെതിരെ നൽകിയത് കള്ളക്കേസാണെന്നും ഫിലിം സ്കൂൾ പഠന ശേഷം തിരക്കഥാ രചനാ ശ്രമങ്ങളിൽ സജീവമായ എറണാകുളം സ്വദേശിയായ യുവതി പറഞ്ഞു.
 
തന്നെ ബലാല്‍സംഘം ചെയ്യാന്‍ ഉണ്ണി മുകുന്ദന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാല് മാസം മുമ്പ് താൻ നൽകിയ കേസിൽ കാക്കനാട് കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് ഉണ്ണി ഇത്തരമൊരു വ്യാജ പരാതിയുമായി രംഗത്തെത്തിയതെന്നും തന്നെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങളെ കൂട്ടുപിടിച്ചതെന്നും അവർ പറഞ്ഞു. ഉണ്ണി മുകുന്ദനെ കണ്ട് കഥ പറയാന്‍ ചെന്ന സമയത്താണ് തനിക്കെതിരെ അതിക്രമം ഉണ്ടായതെന്നും യുവതി പറഞ്ഞു. 
 
കഥ പറയുന്നതിനായി ഉള്ളിയുടെ ഇടപ്പള്ളിയിലുള്ള വീട്ടിലേക്ക് ചെല്ലാനായിരുന്നു ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തു കൂടിയായ ഒരു സുഹൃത്ത് വഴി ഫോണ്‍ വിളിച്ചാണ് അദ്ദേഹത്തെ കാണാന്‍ സമയം വാങ്ങിയത്. സിനിമാ മേഖലയില്‍ ഇത്രയും നല്ലൊരു പയ്യന്‍ ഇല്ലെന്നും തനിച്ച് പോയാല്‍ മതിയെന്നുമാണ് സുഹൃത്ത് തന്നോട് പറഞ്ഞത്. നേരത്തെ ഉണ്ണിയെക്കുറിച്ച് ചില പരാതികള്‍ കേട്ടിരുന്നെങ്കിലും അവയെല്ലാം വ്യാജമാണെന്ന് കരുതിയെന്നും അവര്‍ പറഞ്ഞു. 
 
താന്‍ വീട്ടിലെത്തിയ സമയത്ത അയാള്‍ അല്‍പ്പം ദേഷ്യത്തിലായിരുന്നു. കഥ കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം സ്‌ക്രിപ്റ്റ് ചോദിച്ചു. അത്​കൊണ്ടുവരാമെന്ന്​പറഞ്ഞ്​പോകാനായി എഴുന്നേറ്റ തന്നെ അയാൾ കയറിപ്പിടിച്ചു. അയാളുടെ ആ പ്രവൃത്തി തന്നെ ഞെട്ടിച്ചു. എതിര്‍ത്തപ്പോള്‍ അയാളുടെ മുഖത്ത് ഒരു ജേതാവിനെ പോലെയുള്ള ചിരിയായിരുന്നു.
 
തുടര്‍ന്ന് അയാള്‍ എന്റെ ടീ ഷർട്ടിൽ പിടിച്ചു വലിച്ചു. മുഖത്ത്​ ബലമായി ചുംബിക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ താൻ തല മാറ്റി. ആദ്യം പ്രതിരോധിച്ചാലും പിന്നീട്​താന്‍ സമ്മതിക്കുമെന്നായിരുന്നു അയാൾ കരുതിയത്​. അതോടെയാണ് താൻ ബഹളം വെച്ചത്. അതോടെ അയാൾ കൈവിട്ടു. താന്‍ പോകുന്നുവെന്ന്​ പറഞ്ഞു. കഥ കേൾക്കാൻ തയ്യാറാകാത്തതിനാൽ വെറും പത്ത്​മിനിറ്റ്മാത്രമേ അവിടെ നിന്നുള്ളൂവെന്നും യുവതി പറഞ്ഞു.
 
കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മനസിലായതോടെ ഉണ്ണി തന്നെ ഫോണില്‍ വിളിച്ചു. താന്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് സുഹൃത്തിനെ വിളിച്ച് ഉണ്ണി ഭീക്ഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. പൊതുജനം അറിഞ്ഞാല്‍ ഇത് തന്നെയും ബാധിക്കുമെന്ന് കണ്ട് പൊലീസില്‍ പരാതി നല്‍കിയില്ലെന്നും തുടര്‍ന്നാണ് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി രഹസ്യ മൊഴി നല്‍കിയതെന്നും യുവതി വ്യക്തമാക്കിയിരുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

'എവിടെയാണ് ഇരിക്കുന്നത് എന്ന കാര്യം' തന്നെ വിഷമിപ്പിക്കാറില്ല; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

റിപ്പബ്ലിക് ദിന പരേഡിലെ ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി പുറകുവശത്തെ നിരയില്‍ ഇരിപ്പിടം ...

news

മിനിബസ് നദിയിലേക്ക് മറിഞ്ഞ് 13 മരണം; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

മിനിബസ് നദിയിലേക്ക് മറിഞ്ഞ് 13 മരണം. 17 യാത്രക്കാരുമായി പോകുകയായിരുന്ന മിനി ബസ്സാണ് ...

news

ആദിക്ക് തിരിച്ചടി; റിലീസ് ദിവസം തന്നെ ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നു

പ്രണവ് മോഹന്‍‌ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്‌തു ഇന്നു തിയേറ്ററുകളിലെത്തിയ ...

Widgets Magazine Widgets Magazine Widgets Magazine