പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയി മദ്യം കൊടുത്ത് കൂട്ടബലാത്സംഗം ചെയ്‌തു; കേസെടുക്കാതെ പൊലീസ്

നോയിഡ, വെള്ളി, 31 ഓഗസ്റ്റ് 2018 (13:04 IST)

 rape case , gang rape , police , hospital , women , കൂട്ടബലാത്സംഗം , പീഡനം , പൊലീസ് , പെണ്‍കുട്ടി

പതിനാറുകാരിയെ മദ്യം കൊടുത്ത് മയക്കി കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ നോയ്ഡയിലെ ബുദ്ധനഗറിലാണ് സംഭവം. പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

ഓഗസ്‌റ്റ് 20നാണ് സംഭവമുണ്ടായത്. തയ്യല്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം പെണ്‍കുട്ടിക്ക് മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം ബലാത്സംഗം ചെയ്‌തു.

ക്രൂര പീഡനത്തിനൊടുവില്‍ അവശയായ പെണ്‍കുട്ടിയെ വീടിന് സമീപം ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി.

പീഡനം നടന്നതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയെന്നും എന്നാല്‍ പ്രതികളെ പിടികൂടാനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പുതിയ അക്കൌണ്ട് വേണം, ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം കൊടുത്തത് ദുരിതാശ്വാസനിധിയിൽ നിന്നല്ലേ? - മുഖ്യമന്ത്രിക്കെതിരെ വി ടി ബൽ‌റാം

പ്രളയം പിടിച്ചുലച്ച കേരളത്തെ പുനർ‌നിർമുക്കുന്നതിനായി രാജ്യത്തിന്റെയും ലോകത്തിന്റെയും ...

news

'സംഭാവനയായി ലഭിക്കുന്ന കോടികൾ മുതൽ നാണയത്തുട്ട് വരെ പ്രത്യേക ഹെഡിലേക്കു മാറ്റണം': ചെന്നിത്തല

പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ...

news

മാധ്യമപ്രവര്‍ത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളെല്ലാം രജിസ്റ്റര്‍ ചെയ്യണം; സർക്കാരിന്റെ ഉത്തരവ് വിവാദത്തിൽ

മാധ്യമങ്ങളുടെ മേൽ നിയന്ത്രണം കൊണ്ടുവരുന്നതിനായി മാധ്യമപ്രവർത്തകരുടെ വാട്‌സ്‌ആപ്പ് ...

news

‘നിങ്ങള്‍ക്ക് വേറെ ജോലിയൊന്നുമില്ലെ’; പരാതിക്കാരെ കണ്ടംവഴിയോടിച്ച് സുപ്രീംകോടതി - കേസ് റദ്ദാക്കി

ഒമർ ലുലു സംവിധാനം ചെയ്‌ത ‘ഒരു അഡാറ് ലവ്’ സിനിമയിലെ പാട്ടിനെതിരെ തെലങ്കാന പൊലീസ് ...

Widgets Magazine