‘നിങ്ങള്‍ക്ക് വേറെ ജോലിയൊന്നുമില്ലെ’; പരാതിക്കാരെ കണ്ടംവഴിയോടിച്ച് സുപ്രീംകോടതി - കേസ് റദ്ദാക്കി

‘നിങ്ങള്‍ക്ക് വേറെ ജോലിയൊന്നുമില്ലെ’; പരാതിക്കാരെ കണ്ടംവഴിയോടിച്ച് സുപ്രീംകോടതി - കേസ് റദ്ദാക്കി

 oru adaar love case , police , priya varier  , Priya Prakash Varrier , omar lulu , supremecourt , സുപ്രീംകോടതി , പ്രിയ പ്രകാശ് വാര്യര്‍ , മാണിക്യമലരായ പൂവി , സെന്‍സര്‍ ബോര്‍ഡ്
ന്യൂഡൽഹി| jibin| Last Modified വെള്ളി, 31 ഓഗസ്റ്റ് 2018 (12:29 IST)
ഒമർ ലുലു സംവിധാനം ചെയ്‌ത ‘ഒരു അഡാറ് ലവ്’ സിനിമയിലെ പാട്ടിനെതിരെ തെലങ്കാന പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത ഹര്‍ജി തെലങ്കാന സുപ്രീംകോടതി റദ്ദാക്കി.

പാട്ടില്‍ അഭിനയിച്ച പ്രിയ പ്രകാശ് വാര്യരും ഒമര്‍ ലുലുവും നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണു നടപടി.

ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിലെ വരികൾ മതവികാരത്തെ അപമാനിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട എഫ്ഐആറാണ് സുപ്രീംകോടതി റദ്ദാക്കിയത്. രൂക്ഷമായ പരാമര്‍ശമാണ് തെലങ്കാന സര്‍ക്കാരിനെതിരെ പൊലീസ് ഉന്നയിച്ചത്.

സിനിമയിൽ ആരെങ്കിലും ഒരു പാട്ട് പാടും. നിങ്ങൾ അതിനെതിരെ ഉടൻ കേസ് എടുക്കും. നിങ്ങൾക്ക് മറ്റു ജോലി ഒന്നും ഇല്ലേ. സിനിമയിലെ പാട്ടിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ പരിശോധിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണ്, അല്ലാതെ പൊലീസല്ലെന്നും കോടതി വാക്കാല്‍ ചോദിച്ചു.


പാട്ടിലെ ചില പരാമര്‍ശങ്ങള്‍ ഇസ്‍ലാമിനെ അവഹേളിക്കുന്നതാണെന്നും അതിനാല്‍ വരികള്‍ മാറ്റുകയോ സിനിമയില്‍ നിന്ന് ഈ ഭാഗം ഒഴിവാക്കുകയോ വേണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :