ഭാര്യയെ അടിച്ചുകൊന്ന് കത്തിച്ചു; തൊണ്ണൂറ്റൊന്നുകാരൻ പിടിയിൽ - കൊല നടത്തിയത് സിനിമാ സ്‌റ്റൈലില്‍

വെള്ളിക്കുളങ്ങര, വെള്ളി, 31 ഓഗസ്റ്റ് 2018 (08:34 IST)

 murder , police , kill , death , ചെറിയക്കുട്ടി , കൊച്ചുത്രേസ്യ , കൊല , മൃതദേഹം

മൂന്നുദിവസം മുമ്പ് കാണാതായ വയോധികയെ കൊലപ്പെടുത്തി കത്തിച്ച നിലയില്‍. വെള്ളിക്കുളങ്ങര മുക്കാട്ടുകരക്കാരൻ ചെറിയക്കുട്ടിയുടെ (91) ഭാര്യ കൊച്ചുത്രേസ്യയാണ് (80) കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ചെറിയക്കുട്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയത്.

വെള്ളിക്കുളങ്ങര -ചാലക്കുടി റോഡിലെ കമലക്കട്ടിയിലുള്ള വീട്ടിലാണ് സംഭവം.അമ്മയെ കാണാനില്ലെന്ന് മക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്.

കുടുംബ് വഴക്കിനിടെ ചെറിയക്കുട്ടി കൊച്ചുത്രേസ്യയെ മര്‍ദ്ദിക്കുകയായിരുന്നു. വടി ഉപയോഗിച്ച് തലയ്‌ക്കടിച്ചപ്പോഴാണ് കൊല്ലപ്പെട്ടത്. മരണം സംഭവിച്ചുവെന്ന് വ്യക്തമായതോടെ വീടിന്റെ മുകൾനിലയിലെ മുറിയില്‍ നിന്ന് ഗോവണിപ്പടിയിലൂടെ മൃതദേഹം വലിച്ച് താഴെയിറക്കി വീടിനോട് ചേർന്നുള്ള വിറകുപുരയില്‍ എത്തിച്ച് കത്തിക്കുകയായിരുന്നു.

മുറിയില്‍ രക്തക്കറയും ചോരപ്പാടുള്ള കണ്ടെത്തിയതാണ് കൊച്ചുത്രേസ്യയിലേക്ക് അന്വേഷണം എത്താന്‍ കാരണമായത്. ഗോവണിപ്പടിയിലെ ചോരപ്പാടുകൾ തുടച്ചുകളയാൻ ശ്രമിച്ചിട്ടുണ്ട്. മൃതദേഹം പെട്രോൾ ഒഴിച്ചാണ് കത്തിച്ചത്. കത്തിക്കുന്നതിനു മുമ്പ് കൊച്ചുത്രേസ്യയുടെ കഴുത്തിൽ നിന്ന് സ്വർണമാല അഴിച്ചെടുത്ത് പ്രതി വീടിന് സമീപം കുഴിച്ചിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രളയക്കെടുതിയും ദുരിതാശ്വാസ നിധിയിലെ തുകയും; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും - ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

സംസ്ഥാനത്തെ ജനജീവിതം താറുമാറാക്കിയ പ്രളയം സംബന്ധിച്ച ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി ...

news

കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം; പ്രളയകാലത്ത് നൽകിയ അരിയുടെ പണം ഈടാക്കും

പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തോട് ക്രൂരത തുടര്‍ന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍. ...

news

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി റെക്കോഡിലേക്ക്; 1000 കോടി കവിഞ്ഞു

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനർനിർമാണത്തിനായുള്ള മുഖ്യമന്ത്രി പിണറായി ...

news

സ്‌കൂളില്‍ നിന്ന് പുറത്താക്കി; വിദ്യാര്‍ഥി പ്രിന്‍‌സിപ്പാളിന് നേര്‍ക്ക് വെടിയുതിര്‍ത്തു

സ്‌കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ...

Widgets Magazine