പൂർവ്വജന്മത്തിലെ ജീവിത പങ്കാളി? യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച അധ്യാപിക അറസ്റ്റിൽ

തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (09:06 IST)

തന്റെ പൂർവ്വജന്മത്തിലെ ജീവിത പങ്കാളിയെന്ന് ആരോപിച്ച് 21 വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച അധ്യാപിക അറസ്റ്റിൽ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. മുംബൈയിൽ അധ്യാപികയായ കിരൺ എന്ന വെറോണിക്ക ബൊറോദ (35)യാണ് അറസ്റ്റിലായത്.
 
ശനിയാഴ്ച രാത്രി വെറോണിക്ക വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി. തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിനിടെ വിദ്യാര്‍ഥിനിയുടെ നിലവിളി കേട്ട അയല്‍ക്കാര്‍ ഓടിയെത്തുകയായിരുന്നു. വെറോണിക്ക വിവാഹിതയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈയിലെ ടാറ്റ മെമോറിയല്‍ ആശുപത്രിയില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. വെറോണിക്കയും വിദ്യാര്‍ഥിനിയും പരസ്പരം ഫോണ്‍ നമ്പര്‍ കൈമാറിയിരുന്നു. 
 
മുൻ‌ജന്മത്തിൽ തങ്ങൾ ഭാര്യാഭർത്താക്കന്മാർ ആയിരുന്നുവെന്നും ഈ ജന്മത്തിലും ഒരുമിച്ച് ജീവിക്കണമെന്നും ഇവർ പറയുമായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി. 

ഇന്ധന വിലവർധനവിൽ പ്രതിഷേധം; കേരളത്തിൽ ഇന്ന് ഹർത്താൽ, വിവിധ പാർട്ടികളുടെ പിന്തുണയെന്ന് കോൺഗ്രസ്

ഇന്ധന വിലവർധനയിലും രൂപയുടെ മൂല്യം ഇടിയുന്നതിലും പ്രതിഷേധിച്ച് കോൺഗ്രസ് ദേശീയ തലത്തിൽ ...

12 തവണ ചെയ്തപ്പോൾ ദുഃഖമില്ല, പതിമൂന്നാമത്തെ പ്രാവശ്യം അത് എങ്ങനെ ബലാത്സംഗം ആയി? - പി സി ജോർജിനെതിരെ വനിതാ കമ്മിഷൻ

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച് ...

കന്യാസ്ത്രീയുടെ മുടി മുറിച്ച രീതിയിൽ, മുറികളിൽ രക്തക്കറ; അന്വേഷിക്കുമെന്ന് ഗണേഷ് കുമാർ

ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തിയ പത്തനാപുരം മൗണ്ട് താബോര്‍ ദയറ ...