യോഗേന്ദ്ര യാദവിനെ തടങ്കലിൽവെച്ച തമിഴ്‌നാട് പൊലീസിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കമൽ ഹാസൻ

ചെന്നൈ, ഞായര്‍, 9 സെപ്‌റ്റംബര്‍ 2018 (11:34 IST)

തിരുവണ്ണാമലൈയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ എഎപി മുന്‍ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവിനെ തടങ്കലില്‍ വച്ചിരിക്കുന്ന തമിഴ്‌നാട് പൊലീസിന്‍റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശമനവുമായി നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍. യോഗേന്ദ്ര യാദവിനെ സഹോദരൻ എന്നും അദ്ദേഹം വിശേഷിപ്പിച്ചു, അദ്ദേഹത്തോടുണ്ടായ പൊലീസ് നടപടി സ്വേച്ഛാധിപത്യപരമാണ്, അദ്ദേഹം കർഷകരുടെ അവസ്ഥ തിരിച്ചറിയാനാണ് തമിഴ്‌നാട്ടിൽ എത്തിയത്.
 
ഒരു വ്യക്തിക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവകാശം ഹനിക്കുന്ന തരത്തിലുള്ള നടപടിയാണ് തമിഴ്‌നാട് പൊലീസ് സ്വീകരിച്ചത്. ഇത് അപലപനീയമാണ്. രാജ്യത്ത് ഭയം കൂടാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്ന് കമല്‍ഹാസന്‍ വാര്‍ത്ത കുറിപ്പില്‍ കുറിച്ചു.
 
കര്‍ഷക സമരക്കാര്‍ ക്ഷണിച്ചതിനെത്തുടര്‍ന്ന് സമരവേദിയിലെത്തിയ തന്നെ പൊലീസ് കയ്യേറ്റം ചെയ്യുകയും ഫോണ്‍ പിടിച്ചെടുക്കുകയുമാണ് ചെയ്തതെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു . കമല്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ കര്‍ഷകരുടെ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'അഭയ' ആവർത്തിക്കുന്നു; കന്യാസ്‌ത്രീയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി, കിണറിന് പുറത്ത് രക്തത്തുള്ളികൾ

പത്തനാപുരത്ത് കന്യാസ്‌ത്രീയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. പത്തനാപുരം സെന്റ് സ്‌റ്റീഫൻസ് ...

news

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ സംരക്ഷിക്കുന്നത് ഡിജിപിയും ഐജിയും: ആരോപണവുമായി കന്യാസ്ത്രീകൾ

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കന്യാസ്‌ത്രീ നൽകിയ പീഡന കേസ് അട്ടിമറിക്കാൻ ...

news

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മന്ത്രി എം എം മണിയെപ്പോലെ തമാശയാക്കരുതെന്ന് ഉമ്മന്‍ചാണ്ടി

ദുരിതാശ്വാസ പ്രവർത്തനങ്ങളെ മന്ത്രി എം എം മണിയെപ്പോലെ തമാശയാക്കരുതെന്ന് മുൻ മുഖ്യമന്ത്രി ...

news

കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ എല്ലാ മലയാളികളും സജീവമായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി

പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സെപ്തംബര്‍ 10 മുതല്‍ 15 വരെ ...

Widgets Magazine