അതിക്രൂരമായ ബലാത്സംഗത്തിനിരയായ 83കാരി കൊല്ലപ്പെട്ടു; 14കാരനെ കുട്ടിക്കുറ്റവാളിയായി കണക്കാക്കില്ലെന്ന് പൊലീസ്

ബാൾട്ടിമോർ, ഞായര്‍, 9 സെപ്‌റ്റംബര്‍ 2018 (15:14 IST)

ബലാത്സംഗത്തിന് ഇരയായ 83കാരി മരിച്ച സംഭവത്തിൽ 14കാരനെ പൊലീസ് പിടികൂടി. ബാള്‍ട്ടിമോറിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന 83-കാരിയാണ് അതിക്രൂരമായ ബലാത്സംഗത്തിനുശേഷം മരണപ്പെട്ടത്. വയോധികയെ പുറത്ത് കാണാത്തതോടെ അയൽവാസികൾ നടത്തിയ തിരച്ചലിൽ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു.
 
തുടര്‍ന്ന് പോലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഓഗസ്റ്റ് 30ന് മരിക്കുകയായിരുന്നു. വയോധിക അതിക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. പോലീസിന്റെ വിശദമായ അന്വേഷണത്തില്‍ 14-കാരനാണ് പ്രതിയെന്നും കണ്ടെത്തി.
 
അതിനിടെ, കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയെ കുട്ടിക്കുറ്റവാളിയായി കണക്കാക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നിലവില്‍ ജാമ്യം പോലും ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയാണ് 14-കാരനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജലന്ധർ പീഡനം; നമ്മള്‍ ഭരണകൂടത്തെ വിശ്വസിച്ച് മുന്നോട്ട് പോവണം, അന്വേഷണത്തിന് സമയപരിധി വെക്കരുത്: കാനം

ജലന്ധർ ബിഷപ്പിനെതിരെയുള്ള ലൈംഗിക പീഡന കേസിൽ പൊലീസിന്റെ അന്വേഷണത്തിൽ ...

news

പി കെ ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ല: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ

ലൈംഗിക ആരോപണ വിധേയനായ പി കെ ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍ പി ...

news

പി കെ ശശിക്കെതിരെ കർശന നടപടിക്കൊരുങ്ങി പാർട്ടി; എല്ലാ ചുമതലകളിൽ നിന്നും മാറി നിൽക്കാൻ നിർദ്ദേശം

ലൈംഗിക ആരോപണ കേസിനെത്തുടർന്ന് പാർട്ടി ചുമതലകളിൽ നിന്ന് വിട്ട് നിൽക്കാൻ പി കെ ശശിയോട് ...

news

അണക്കെട്ടുകൾ തുറന്നുവിട്ടതുകൊണ്ട് ആരും മരിച്ചിട്ടില്ല: എം എം മണി

അണക്കെട്ടുകൾ തുറന്നുവിട്ടതുകൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം എം മണി. ...

Widgets Magazine