ഇന്ത്യന്‍ ടീമില്‍ നിന്ന് ഒരു സൂപ്പര്‍താരം കൂടി വിരമിക്കുന്നു; റിപ്പോര്‍ട്ട് പുറത്ത്!

ന്യൂഡല്‍ഹി, വ്യാഴം, 12 ജനുവരി 2017 (17:36 IST)

  yuvraj singh , Ms dhoni , team india , virat kohli , india england odi , cricket , dhoni , yuvraj , ഏകദിന ട്വന്റി-20 , യുവരാജ് സിംഗ് , മഹേന്ദ്ര സിംഗ് ധോണി , ക്രിക്കറ്റ് , വിരാട് കോഹ്‌ലി , ഇന്ത്യന്‍ ടീം , കോഹ്‌ലി , ഇന്ത്യ ഇംഗ്ലണ്ട് മാച്ച്

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ യുവരാജ് സിംഗിനെ ഉള്‍പ്പെടുത്തിയത് വിരമിക്കാനുള്ള അവസരം നല്‍കുന്നതിന്റെ ഭാഗമാണെന്ന് റിപോര്‍ട്ട്. ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്ന യുവിയെ ടീമില്‍ ഉള്‍പ്പെടുത്തിയത് മാന്യമായി വിരമിക്കാനുള്ള വേദി സെലക്‍ടര്‍മാര്‍ തന്നെ ഒരുക്കു നല്‍കുകയായിരുന്നുവെന്നാണ് ചില ക്രിക്കറ്റ് വെബ്‌സൈറ്റുകള്‍ വ്യക്തമാക്കുന്നത്.

മഹേന്ദ്ര സിംഗ് ധോണി നായകസ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയതിന് പിന്നാലെ മുതിര്‍ന്ന താരങ്ങളെ പിടികൂടാനുള്ള ശ്രമത്തിലാണ് സെലക്‍ടര്‍മാര്‍. മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ യുവിയുടെ ദേശിയ ടീമിലെ ക്രിക്കറ്റ് ഭാവി ഈ പരമ്പരയോടെ അവസാനിക്കും.  

മോശം ഫോമും പരുക്കും മൂലം തരിച്ചടി നേരിടുന്ന യുവരാജിനെ ഇനിയും ടീമില്‍ ഉള്‍പ്പെടുത്തണോ എന്ന ആശങ്കയും സെലക്‍ടര്‍മാരിലുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ യുവരാജിനെ  ഉള്‍പ്പെടുത്താന്‍ സെലക്‍ടര്‍മാരെ പ്രേരിപ്പിച്ചത്. അതിനാല്‍ തന്നെയാണ് വിരമിക്കാന്‍ നല്ലൊരു അവസരം നല്‍കുകയായിരുന്നു സെലക്ടര്‍മാര്‍ എന്ന താരത്തിലള്ള വാര്‍ത്തകള്‍ പ്രചരിക്കാനും കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

യുവരാജിന് ധോണി തക്ക മറുപടി നല്‍കി; ഡ്രസിംഗ് റൂമിലെ നാടകീയമായ വീഡിയോ പുറത്ത്

മഹേന്ദ്ര സിംഗ് ധോണിക്കെതിരെ യുവരാജ് സിംഗിന്റെ പിതാവ് രംഗത്തെത്തിയതിന് പിന്നാലെ ...

news

സഞ്ജുവിന്റെ അച്‌ഛന്‍ ഇനി കോച്ചുമായി മിണ്ടരുത്; ഗ്രൌണ്ടില്‍ പ്രവേശിക്കരുത്; അരുതുകളുടെ പട്ടികയുമായി കെ സി എ

മോശം പെരുമാറ്റത്തിന് ക്രിക്കറ്റ് തരം സഞ്ജു വി സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ സി ...

news

ഇംഗ്ലണ്ടിനെതിരായ രണ്ടാം പരിശീലന മത്സരം ഇന്ന്; അജിങ്ക്യ രഹാനെ നായകന്‍

നായകനായി അവസാന മത്സരത്തിനിറങ്ങിയെ മഹേന്ദ്ര സിംഗ് ധോണിക്ക് ആദ്യമത്സരത്തില്‍ തന്റെ ടീമിനെ ...

news

ധോണിയുടെ രാജിയും യുവരാജിന്റെ ടീമിലെ സ്ഥാനവും; പൊട്ടിത്തെറിച്ച് യുവിയുടെ പിതാവ്

ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ...