ധോണി നായകസ്ഥാനം ഒഴിഞ്ഞതിന് കാരണം എന്തെന്ന് വെളിപ്പെടുത്തി യുവരാജ് രംഗത്ത്

ന്യൂഡല്‍ഹി, തിങ്കള്‍, 9 ജനുവരി 2017 (20:34 IST)

Widgets Magazine
  Yuvraj Singh , MS Dhoni , virat kohli , team india , BCCI , Cricket , kohli , യുവരാജ് സിംഗ് , മഹേന്ദ്ര സിംഗ് ധോണി , ധോണി , വിരാട് കോഹ്‌ലി , ഇന്ത്യന്‍ ടീം , യുവി , യുവരാജ് സിംഗ്

നായകസ്ഥാനമൊഴിയാനുള്ള  മഹേന്ദ്ര സിംഗ് ധോണിയുടെ തീരുമാനത്തെ പ്രശംസിച്ച് യുവരാജ് സിംഗ് രംഗത്ത്. ഇന്ത്യന്‍ ടീമില്‍ ധോണിയുമൊത്ത് എന്നും ആസ്വദിച്ചാണ് കളിച്ചത്. ഒരു ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ധോണിയുടെ മികവ് വിസ്മരിക്കാനാകാത്തതാണെന്നും യുവി വ്യക്തമാക്കി.

ഇതാണ് കൃത്യമായ സമയം എന്ന തോന്നല്‍ മൂലമാകാം അദ്ദേഹം നായകസ്ഥാനം കൈമാറാന്‍ തീരുമാനിച്ചത്. അടുത്ത ലോകകപ്പില്‍ പുതിയ നായകന്‍ വേണമെന്ന ഉറച്ച തീരുമാനം ധോണിയില്‍ ഉണ്ടായിട്ടുണ്ടാകാം. എതിരാളികളെ ഒട്ടും ഭയമില്ലാതെയാണ് അദ്ദേഹത്തിനൊപ്പം കളിച്ചതെന്നും യുവരാജ് പറഞ്ഞു.

ധോണിയുമൊത്ത് ഇനിയും ആസ്വദിച്ച് കളിക്കാന്‍ സാധിക്കുമെന്നാണ് വിചാരിക്കുന്നത്. വിരാട് കോഹ്‌ലിക്ക് കീഴില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കോഹ്‌ലി അദ്ദേഹത്തിന്റെ പ്രകടനത്തിലൂടെയാണ് സഹകളിക്കാര്‍ക്ക് പ്രചോദനം നല്‍കുന്നതെന്നും യുവരാജ് പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ധോണിയുടെ രാജി വഴിത്തിരുവില്‍; പുതിയ വെളിപ്പെടുത്തലുമായി പ്രസാദ് രംഗത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്ഥാനത്തു നിന്നും ഒഴിയാന്‍ മഹേന്ദ്ര സിംഗ് ധോണിയോട് ...

news

ധോണി ഒന്നുമറിഞ്ഞിരുന്നില്ല, ‘നായകനെ’ ഇവര്‍ ചതിച്ചോ ? - റിപ്പോര്‍ട്ട് പുറത്ത്

ബിസിസിഐയുടെ കടുത്ത സമ്മര്‍ദത്തിനടിപ്പെട്ടാണ് മഹേന്ദ്ര സിംഗ് ധോണി നായകസ്ഥാനം രാജിവച്ചതെന്ന ...

news

ധോണി രാജിവെച്ചതോ അതോ വെപ്പിച്ചതോ ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി

ഈ മാസം നാലിനാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ധോണി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ...

news

ടെസ്‌റ്റില്‍ കാലുറപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ആ സംഭവമുണ്ടായത്; ഇപ്പോള്‍ എന്തിനും ഒരുക്കമാണ് - കോഹ്‌ലി

ടെസ്‌റ്റ് ക്രിക്കറ്റില്‍ കാലുറപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് മഹേന്ദ്ര സിംഗ് ധോണിയുടെ ...

Widgets Magazine