ധോണിയുടെ രാജിയും യുവരാജിന്റെ ടീമിലെ സ്ഥാനവും; പൊട്ടിത്തെറിച്ച് യുവിയുടെ പിതാവ്

ന്യൂഡൽഹി, ബുധന്‍, 11 ജനുവരി 2017 (14:30 IST)

Widgets Magazine
  Yuvraj Singh's , Yograj Singh , DHONI , Yuvraj , team india , kohli , virat , Dhoni retirement , യുവരാജ് , ധോണി , ഇന്ത്യന്‍ ടീം , വിരാട് കോഹ്‌ലി , ക്രിക്കറ്റ് , മഹേന്ദ്ര സിംഗ് ധോണി , യുവി

ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ യുവരാജ് സിംഗിന്റെ പിതാവ് രംഗത്ത്.

ധോണി നായകസ്ഥാനത്ത് നിന്ന് മാറിയതു കൊണ്ടാണ് യുവരാജിന് ടീമില്‍ വീണ്ടും അവസരം ലഭിച്ചത്. നായകസ്ഥാനത്തു നിന്ന് ധോണി മാറിയാല്‍ മാത്രമെ തന്റെ മകന്‍ ഇന്ത്യന്‍ ടീമില്‍ എത്തുകയുള്ളൂവെന്ന് രണ്ട് വര്‍ഷം മുമ്പ് താന്‍ പറഞ്ഞിരുന്നതാ‍ണെന്നും യുവരാജിന്റെ പിതാവ്  യോഗരാജ് സിംഗ് വ്യക്തമാക്കി.

മഹാരാഷ്ട്ര ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു യോഗരാജിന്റെ പ്രതികരണം.

യുവരാജിന് ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ വന്ന സന്ദര്‍ഭങ്ങളിലെല്ലാം ധോണിക്കെതിരെ രൂക്ഷ ആരോപണമായിരുന്നു യോഗരാജ് നടത്തിയത്. യുവിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ധോണിയാണെന്നും അദ്ദേഹം പരസ്യമായി ആരോപിച്ചിരുന്നു.

അതേസമയം, നായകസ്ഥാനം രാജിവച്ച ധോണിയെ പുകഴ്‌ത്തി കഴിഞ്ഞ ദിവസം യുവരാജ് രംഗത്തെത്തിയിരുന്നു. ഒരു ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ധോണിയുടെ മികവ് വിസ്മരിക്കാനാകാത്തതാണ്. അദ്ദേഹവുമൊത്ത് എന്നും ആസ്വദിച്ചാണ് കളിച്ചത്. ഇതാണ് കൃത്യമായ സമയം എന്ന തോന്നല്‍ മൂലമാകാം അദ്ദേഹം നായകസ്ഥാനം കൈമാറാന്‍ തീരുമാനിച്ചതെന്നും യുവി വ്യക്തമാക്കിയിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
യുവരാജ് ധോണി ഇന്ത്യന്‍ ടീം വിരാട് കോഹ്‌ലി ക്രിക്കറ്റ് മഹേന്ദ്ര സിംഗ് ധോണി യുവി Virat Dhoni Yuvraj Kohli Dhoni Retirement Team India Yuvraj Singh's Yograj Singh

Widgets Magazine

ക്രിക്കറ്റ്‌

news

ആഗ്രഹിച്ചു, പ്രതീക്ഷിച്ചു; പക്ഷേ, ധോണിക്ക് നേടാനായില്ല!

ഒരു ജനതയുടെ മുഴുവൻ ആവേശമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിച്ച മഹേന്ദ്രസിംഗ് ധോണിയുടെ ...

news

നായക വേഷത്തിൽ ധോണിയുടെ അവസാനം അങ്കം!

ഇന്ത്യന്‍ ടീമിനെ നയിച്ച മഹേന്ദ്രസിംഗ് ധോണി ക്യാപ്റ്റന്‍ പദവിയില്‍ ഇന്ന് അവസാന ...

news

ധോണി നായകസ്ഥാനം ഒഴിഞ്ഞതിന് കാരണം എന്തെന്ന് വെളിപ്പെടുത്തി യുവരാജ് രംഗത്ത്

നായകസ്ഥാനമൊഴിയാനുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ തീരുമാനത്തെ പ്രശംസിച്ച് യുവരാജ് സിംഗ് ...

news

ധോണിയുടെ രാജി വഴിത്തിരുവില്‍; പുതിയ വെളിപ്പെടുത്തലുമായി പ്രസാദ് രംഗത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്ഥാനത്തു നിന്നും ഒഴിയാന്‍ മഹേന്ദ്ര സിംഗ് ധോണിയോട് ...

Widgets Magazine