യുവരാജിന് ധോണി തക്ക മറുപടി നല്‍കി; ഡ്രസിംഗ് റൂമിലെ നാടകീയമായ വീഡിയോ പുറത്ത്

പൂന, വ്യാഴം, 12 ജനുവരി 2017 (11:29 IST)

Widgets Magazine
   Dhoni , ms dhoni , virat kohli , team idia , yuvraj singh , caption cool , kohli , mahi , മഹേന്ദ്ര സിംഗ് ധോണി , ധോണി , സ്റ്റുവർട്ട് ബ്രോഡ് , യുവരാജ് , ലോകകപ്പ് , സിക്‍സറുകള്‍ , വിരാട് കോഹ്‌ലി

മഹേന്ദ്ര സിംഗ് ധോണിക്കെതിരെ യുവരാജ് സിംഗിന്റെ പിതാവ് രംഗത്തെത്തിയതിന് പിന്നാലെ യുവിയുമായുള്ള ചങ്ങാത്തം കൂട്ടിയുറപ്പിച്ച് മഹി. ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹമത്സരത്തിനു ശേഷമായിരുന്നു ഇരുവരും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

അനുകൂലമായി ലഭിക്കുന്ന ഏത് പന്തും സിക്‍സറുകള്‍ പായിക്കാന്‍ ഇനിയും കരുത്തുണ്ടെന്ന് ധോണി വ്യക്തമായപ്പോള്‍ നായക വേഷം ഉപേക്ഷിച്ച സാഹചര്യത്തില്‍ ഇനി ആ പഴയ ധോണിയെ പുറത്തുവിടാമെന്നാണ് യുവരാജ് നല്‍കിയ ഉപദേശം.

ഇംഗ്ലണ്ട് പേസര്‍ സ്റ്റുവർട്ട് ബ്രോഡിനെതിരെ ആറു സിക്‍സറുകള്‍ പായിച്ച യുവരാജിന്റെ പ്രകടനത്തില്‍ സാക്ഷ്യം വഹിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ധോണി പറഞ്ഞപ്പോള്‍ രണ്ടു ലോകകപ്പ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ വിജയങ്ങള്‍ സ്വന്തമാക്കിയ ധോണിയെ പ്രശംസിക്കാനും യുവരാജ് മറന്നില്ല.

നായക വേഷത്തിൽ ഇറങ്ങിയ അവസാന രാജ്യാന്തര മത്സരത്തിനുശേഷം ഡ്രസിംഗ് റൂമിൽ വച്ച് ധോണിയുടെ തോളിൽ കൈയിട്ട് യുവരാജാണ് ഈ വീഡിയോ എടുത്തത്. ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവെച്ച വീഡിയോ ദൃശ്യങ്ങൾക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മഹേന്ദ്ര സിംഗ് ധോണി ധോണി സ്റ്റുവർട്ട് ബ്രോഡ് യുവരാജ് ലോകകപ്പ് സിക്‍സറുകള്‍ വിരാട് കോഹ്‌ലി Kohli Mahi Dhoni Caption Cool Ms Dhoni Virat Kohli Team Idia Yuvraj Singh

Widgets Magazine

ക്രിക്കറ്റ്‌

news

സഞ്ജുവിന്റെ അച്‌ഛന്‍ ഇനി കോച്ചുമായി മിണ്ടരുത്; ഗ്രൌണ്ടില്‍ പ്രവേശിക്കരുത്; അരുതുകളുടെ പട്ടികയുമായി കെ സി എ

മോശം പെരുമാറ്റത്തിന് ക്രിക്കറ്റ് തരം സഞ്ജു വി സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ സി ...

news

ഇംഗ്ലണ്ടിനെതിരായ രണ്ടാം പരിശീലന മത്സരം ഇന്ന്; അജിങ്ക്യ രഹാനെ നായകന്‍

നായകനായി അവസാന മത്സരത്തിനിറങ്ങിയെ മഹേന്ദ്ര സിംഗ് ധോണിക്ക് ആദ്യമത്സരത്തില്‍ തന്റെ ടീമിനെ ...

news

ധോണിയുടെ രാജിയും യുവരാജിന്റെ ടീമിലെ സ്ഥാനവും; പൊട്ടിത്തെറിച്ച് യുവിയുടെ പിതാവ്

ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ...

news

ആഗ്രഹിച്ചു, പ്രതീക്ഷിച്ചു; പക്ഷേ, ധോണിക്ക് നേടാനായില്ല!

ഒരു ജനതയുടെ മുഴുവൻ ആവേശമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിച്ച മഹേന്ദ്രസിംഗ് ധോണിയുടെ ...

Widgets Magazine