ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 5 ഫെബ്രുവരി 2016 (15:12 IST)
സര് വിവിയന്‍ റിച്ചാര്ഡ്സിനെപ്പോലെയാണ് വിരാട് കോഹ്ലി കളിക്കുന്നതെന്ന്
ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി. ടെസ്റ്റായാലും ഏകദിനമായാലും താന്‍ കളിക്കുന്ന ഫോര്‍മാറ്റില്‍ സമ്പൂര്‍ണ്ണ ആധിപത്യം നേടിയെടുക്കുന്ന താരമായിരുന്നു
വിവ് റിച്ചാര്‍ഡ്സ്. കോഹ്ലിയും ആ രീതിയിലാണ് കളിക്കുന്നതെന്ന് എപ്പോഴും തോന്നും. അവന് ബാറ്റ് ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് വിവ് റിച്ചാര്‍ഡ്സിനെ കണ്ണാടിയില്‍ കാണുന്നത് പോലെയാണ് തോന്നുന്നതെന്നും രവി ശാസ്ത്രി പറഞ്ഞു.
വിരാട് കോലി, ശിഖര്‍ ധവാന്, രോഹിത് ശര്‍മ എന്നിവര്‍ ഒന്നിച്ച് ചേരുമ്പോള്‍ ലോകത്തെ ഏറ്റവും ശക്തമായ മുന്‍നിര ബാറ്റിംഗാവും ഇന്ത്യയുടേത്. ധവാന്റെ അറ്റാക്കിംഗ്, രോഹിത് ശര്‍മയുടെ ക്ലാസ്, കോലിയുടെ സ്ഥിരത - ഇത് മൂന്നും ഇന്ന് ലോകത്തെ ഏറ്റവും ബെസ്റ്റാണ്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് തുടങ്ങിയ ടീമുകള്‍ക്കും ഇതുപോലെ മികച്ച ടോപ് ഓര്‍ഡര്‍ ഇല്ലെന്നും രവി ശാസ്ത്രി വ്യക്തമാക്കി.
മികച്ച ഒരു ബോളറും ബാറ്റ്സ്മാനും കൂടിയാണ് യുവരാജ് സിംഗ്. ഓസ്ട്രേലിയക്കെതിരായ അവസാന ട്വിന്റി-20 മത്സരത്തിലെ അവസാന ഓവറില്‍ അദ്ദേഹം പുറത്തെടുത്ത രണ്ട് ഷോട്ടുകള്‍ യുവിക്ക് ആത്മവിശ്വാസം പകരുന്നതാണ്. സുരേഷ് റെയ്ന മിക ഒരു മാച്ച് വിന്നറാണ്. മഹേന്ദ്ര സിംഗ് ധോണിയെ വിമര്‍ശിക്കുന്നവര്‍ പിന്തിരിഞ്ഞ് നോക്കണം. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ മറ്റാര്‍ക്കും പിന്നിലല്ല. അദ്ദേഹത്തെ വിമര്‍ശിക്കാതെ ബഹുമാനിക്കാന്‍ ശ്രദ്ധിക്കണമെന്നും ശാസ്ത്രി വ്യക്തമാക്കി.