ഗുജറാത്ത് ലയണ്‍സിനെ റെയ്‌ന നയിക്കും

 സുരേഷ് റെയ്‌ന , ഗുജറാത്ത് ലയണ്‍സ് , ഐപിഎല്‍ ക്രിക്കറ്റ് , ധോണി
മുംബൈ| jibin| Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (10:01 IST)
ഐപിഎലിലെ പുതിയ ടീമായ രാജ്കോട്ട് ഗുജറാത്ത് ലയണ്‍സ് എന്നു പേരു സ്വീകരിച്ചു. സുരേഷ് റെയ്നയാണ് നായകന്‍. രാജ്കോട്ടിനൊപ്പം വന്ന മറ്റോരു ടീമായ പൂന, പൂന സൂപ്പര്‍ജയന്റ്സ് എന്നും പേരു സ്വീകരിച്ചു. അവരുടെ ക്യാപ്റ്റന്‍ ഇന്ത്യന്‍ നായകനായ മഹേന്ദ്രസിംഗ് ധോണിയാണ്.

വെസ്‌റ്റ് ഇന്‍ഡീസിന്റെ ക്യാപ്റ്റനായിരുന്നു ഡ്വെയ്ന്‍ ബ്രാവോയാണ് ഗുജറാത്ത് ലയണ്‍സിന്റെ മറ്റൊരു പ്രധാന താരം. ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ഓസീസ് ഓള്‍റൌണ്ടര്‍ ജയിംസ് ഫോക്നര്‍ എന്നിവരും ലയണ്‍സിലുണ്ട്. വാതുവയ്പു വിവാദത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിനെയും ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും ഒഴിവാക്കിയ ഒഴിവിലേക്കാണ് പൂനയും രാജ്കോട്ടും എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :