അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യന്‍ താരം റിഷാബ്‌ പന്റിനു ലോകറെക്കോര്‍ഡ്

മിര്‍പൂര്| Sajith| Last Modified ചൊവ്വ, 2 ഫെബ്രുവരി 2016 (14:11 IST)
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ലോകറെക്കോര്‍ഡ്‌. ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന താരം എന്ന റെക്കോര്‍ഡാണ്‌ റിഷാബ്‌ പന്റ് എന്ന ഇന്ത്യന്‍ താരം നേപ്പാളിനെതിരെയുള്ള പ്രകടനത്തില്‍ നിന്നും സ്വന്തമാക്കിയത്‌.

നേപ്പാളിനെതിരെ 24 പന്തില്‍ നിന്ന്‌ 78 റണ്‍സാണ്‌ പന്റ്‌ അടിച്ച്‌ കൂട്ടിയത്‌. 169 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പന്റിന്റെ വെടിക്കെട്ടിന്റെ മികവില്‍ വെറും 18.1 ഓവറിലാണ് ലക്ഷ്യത്തിലെത്തിയത്. മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തിലായിരുന്നു ഇത്‌.

ഒമ്പത്‌ ഫോറും അഞ്ച്‌ സിക്‌സും ഉള്‍പ്പെട്ടതായിരുന്നു പന്റിന്റെ ഇന്നിംഗ്‌സ്. വെറും18 പന്തുകളില്‍ നിന്നാണ് പാന്റ് അര്‍ധസെഞ്ചുറി നേടിയത്. ഡി ഗ്രൂപ്പില്‍ ഇതുവരെ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. അണ്ടര്‍ 19 ലെ വേഗം കൂടി അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡാണ്‌ ഇതോടെ പന്റ്‌ തന്റെ പേരിനൊപ്പം ചേര്‍ത്തത്‌.

ഇഷാന്ത്‌ കിഷനും ഈ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി. സര്‍ഫറാസ്‌ ഖാന്‍ 21 റണ്‍സ്‌ നേടി പുറത്താകാതെ നിന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :