'ധോണി വളരെ സിംപിളാണ്... എന്നാല്‍ ഭയങ്കര പവര്‍ഫുളും’; ഗാംഗുലി

ന്യൂഡല്‍ഹി| Sajith| Last Modified വ്യാഴം, 4 ഫെബ്രുവരി 2016 (17:07 IST)
ഏതു പ്രതികൂല സാഹചര്യത്തേയും വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ക്യാപ്റ്റനാണ് ധോണി എന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഡല്‍ഹിയില്‍ വച്ചു നടന്ന ഇന്ത്യന്‍ ഓഫ് ദി ഇയര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരിലൊരാളാണ് ധോണി. ധോണിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നേരിടുന്ന സമയത്താണ് അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് മുന്‍ ക്യാപ്റ്റന്‍ രംഗത്തെത്തിയിരിക്കുന്നത്. ‘വിമര്‍ശനങ്ങള്‍ ഏതൊരു കളിക്കാരന്റെയും കരിയറിന്റെ ഭാഗമാണ്. എന്നാല്‍ നമ്മള്‍ അതു മറികടക്കുമ്പോള്‍ വിമര്‍ശിച്ചവര്‍ തന്നെ നമ്മളെ വാനോളം പുകഴ്ത്തുകയും ചെയ്യും. ഗാംഗുലി വ്യക്തമാക്കി.

ധോണി പല പ്രതികൂല സാഹചര്യങ്ങളിലും ഭാവഭേദമില്ലാതെ കൂളായി നില്‍ക്കുമെങ്കിലും അദ്ദേഹത്തിന്റെയുള്ളില്‍ വ്യക്തമായ ഗെയിം പ്ലാന്‍ എല്ലായ്‌പ്പൊഴുമുണ്ടായിരിക്കുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :