അത്യപൂര്‍വ്വമായ റെക്കോര്‍ഡിനരികെ കോഹ്‌ലി; നേട്ടം സ്വന്തമാക്കിയാല്‍ ഓസീസിന് കനത്ത തിരിച്ചടി - ടെസ്‌റ്റ് റാങ്കിംഗില്‍ വിരാട് രണ്ടാമത്

ദുബായ്, വ്യാഴം, 7 ഡിസം‌ബര്‍ 2017 (17:48 IST)

അതിശയിപ്പിക്കുന്ന ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തി. ശ്രീലങ്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ മികച്ച ഫോം പുറത്തെടുത്തതോടെയാണ്  ആറാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയത്.

ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് ഒന്നാമതും ഇംഗ്ലീഷ് താരം ജോ റൂട്ട് മൂന്നാമതുമാണ്. കോഹ്‍ലിയെക്കാൾ 45 പോയിന്റ് അധികമുള്ളതാണ് സ്‌മിത്തിന് നേട്ടമായത്. സ്മിത്തിന് 938 പോയിന്റും വിരാടിന്  893 പോയിന്റുമാണ് നിലവിലുള്ളത്.

ബോളര്‍മാരുടെ പട്ടികയില്‍ ഇംഗ്ലണ്ട് താരം ജയിംസ് ആന്‍‌ഡേഴ്‌സന്‍ ഒന്നാമത് എത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റാബാഡ രണ്ടാമതുമാണ്. ആര്‍ അശ്വിന്‍, എന്നിവര്‍ മൂന്ന്, നാല് സ്ഥാനങ്ങളിലുണ്ട്.

അതേസമയം, കോഹ്‌ലി അത്യപൂര്‍വ്വമായ റെക്കോര്‍ഡിനരികെ നില്‍ക്കുകയാണ് ഏകദിനത്തിലും യിലും ഒന്നാമതുള്ള കോഹ്‌ലി ടെസ്‌റ്റിലും ഒന്നാം റാങ്കില്‍ എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ട്വന്റി-20യുടെ ആരംഭകാലത്ത് ഓസ്‌ട്രേലിയുടെ സൂപ്പര്‍ നായകന്മാരില്‍ ഒരാളായ റിക്കി പോണ്ടിംഗ് മാത്രമാണ് ഈ നേട്ടത്തിലെത്തിയ ഏക വ്യക്തി.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഈ നേട്ടവും കോഹ്‌ലി സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ശ്രീലങ്കയ്ക്കെതിരെ തുടർച്ചയായുള്ള സെഞ്ചുറികള്‍ നേടിയ അദ്ദേഹം പോണ്ടിംഗിന്റെ സ്വകാര്യ അഹങ്കാരമായ നേട്ടത്തിനൊപ്പമെത്താനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ചെന്നൈ ടീമിലേക്ക് ധോണി മടങ്ങിയെത്തുന്നത് വെറുമൊരു കളിക്കാരനായിട്ടല്ല; പുതിയ ട്വിസ്‌റ്റുമായി ടീം മാനേജ്‌മെന്റ്

കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളില്‍ പൂനെ സൂപ്പർ ജയന്‍റ്സിന്റെ കുപ്പായമണിഞ്ഞ ധോണിക്ക് നിരവധി ...

news

പ്രതീക്ഷിച്ചത് സംഭവിച്ചു; ഇക്കാര്യത്തില്‍ കോഹ്‌ലിക്ക് മുമ്പില്‍ സച്ചിന്‍ തോറ്റു!

പ്രതീക്ഷിച്ചത് സംഭവിച്ചു കൊണ്ടിരിക്കുകയാണ്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ...

news

വാതുവെപ്പുകാര്‍ ബന്ധപ്പെട്ട ആ മൂന്നാമന്‍ കോഹ്‌ലിയോ ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐസിസി

ക്രിക്കറ്റ് ലോകത്തെയാകമാനം ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുമായി ഐസിസിയുടെ ...

news

കോഹ്‌ലിയെന്ന അമാനുഷികന്‍; പരമ്പരയില്‍ തരിപ്പണമായത് സച്ചിനും ലാറയും പിടിച്ചുവച്ചിരുന്ന റെക്കോര്‍ഡുകള്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ വിരാട് ...

Widgets Magazine