തകര്‍പ്പന്‍ സെഞ്ചുറിയുമായി തിരിച്ചുവരവറിയിച്ച് റെയ്‌ന; സ്വന്തമാക്കിയത് ടി-20യിലെ നാലാം സെഞ്ചുറി

കൊല്‍ക്കത്ത, ചൊവ്വ, 23 ജനുവരി 2018 (10:57 IST)

Suresh Raina , Syed Mushtaq Ali Trophy , Cricket , സുരേഷ് റെയ്ന , ടി-20 , സയ്യിദ് മുഷ്താഖ് അലി ട്രോഫി

ക്രിക്കറ്റില്‍ മറ്റൊരു തകര്‍പ്പന്‍ സെഞ്ചുറിയുമായി സുരേഷ് റെയ്ന. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ ഉത്തര്‍പ്രദേശിനായി കളത്തിലിറങ്ങിയ റെയ്ന, 49 പന്തുകളില്‍ നിന്നാണ് സെഞ്ചുറി നേടിയത്. മത്സരത്തില്‍ 59 പന്തില്‍ നിന്നായി 13 ഫോറും ഏഴ് സിക്സും ഉള്‍പ്പെടെ പുറത്താകാതെ 126 റണ്‍സായിരുന്നു റെയ്ന സ്വന്തമാക്കിയത്.   
 
റെയ്നയുടെ സെഞ്ചുറി മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഉത്തര്‍ പ്രദേശ് പശ്ചിമ ബംഗാളിനുമുന്നില്‍ വെച്ചത്. ടി- 20 ക്രിക്കറ്റിലെ തന്റെ നാലാം സെഞ്ചുറിയായിരുന്നു കൊല്‍ക്കത്തയില്‍ റെയ്‌ന നേടിയത്. 80 റണ്‍സെടുത്ത അക്ഷദീപ് നാഥ് യു പി നായകന്‍ റെയ്‌നയ്ക്ക് ഉറച്ച പിന്തുണ നല്‍കി. 43 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും സഹിതമാണ് അക്ഷദീപ് 80 റണ്‍സ് നേടിയത്. 
 
മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 163 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. ഇരുവരുടെയും പ്രകടനത്തോടെ ഉത്തര്‍പ്രദേശ് 75 റണ്‍സിന്റെ തകര്‍പ്പന്‍ ജയവും സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഏറെക്കാലമായി വിട്ടുനില്‍ക്കുന്ന റെയ്‌ന, ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തന്നെ നിലനിര്‍ത്തിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനം തെറ്റല്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഒടുവില്‍ ഓസീസ് ക്യാപ്‌റ്റനും കുടുങ്ങി; ‘ഞാന്‍ അങ്ങനെ ചെയ്യില്ല’ - ഏറ്റുപറച്ചിലുമായി സ്‌മിത്ത്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് പുതിയ വിവാദത്തില്‍. ...

news

ടീമില്‍ അഴിച്ചു പണി; കോഹ്‌ലിയുടെ മനസ് മാറി, സൂപ്പര്‍ താരം ടീമിലേക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വി ഏറ്റവുവാങ്ങിയ ഇന്ത്യന്‍ ...

news

അകക്കണ്ണ് കരുത്താക്കി ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീം

അകക്കാഴ്ച കരുത്താക്കി ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീം. അന്ധരുടെ ക്രിക്കറ്റ് കളിയിൽ ...

news

ഒ​രു ഓ​വ​റി​ൽ 37 റ​ൺ​സ് !; മാ​സ്മ​രിക പ്ര​ക​ടനവുമായി ജെ​പി ഡു​മി​നി - അമ്പരന്ന് ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് ചരിത്രത്തിലെ പുതിയൊരു റെക്കോര്‍ഡിനുടമയായി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ജെ​പി ...

Widgets Magazine