കോഹ്ലി ഏഴ് കോടി വാങ്ങുന്നു, മിഥാ‌ലിക്ക് വെറും 50 ലക്ഷം!

വെള്ളി, 9 മാര്‍ച്ച് 2018 (12:52 IST)

ബി സി സി ഐ താരങ്ങളുടെ വാർഷിക വേതന കരാറിൽ മാറ്റം വരുത്തിയത് വലിയ വാർത്തയായിരുന്നു. മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി താഴെപോയതും, കോഹ്‌ലി എപ്ലസ് ക്യാറ്റഗറിയില്‍ സ്ഥാനം പിടിച്ചതും എല്ലാവരും കണക്കിന് ചർച്ചചെയ്തു. അതേസമയം തന്നെ വനിത താരങ്ങൾക്കായി 'സി' എന്ന പുതിയ ക്യാറ്റഗറി ഏർപ്പെടുത്തുകയും ചെയ്തിരുന്നു. 
 
വനിതാ ടീമിൽ നിന്നും ക്യാപ്റ്റൻ മിതാലി രാജ്, ജുലന്‍ ഗോസ്വാമി, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, എന്നീ താരങ്ങളാണ് എ ഗ്രേഡ് കാറ്റഗറിയിൽ ഉൾപെട്ടിട്ടുള്ളത്. 19 വനിതാ താരങ്ങളാണ് പുതുക്കിയ കരാറിന്റെ ഭാഗമായത്. എന്നാൽ പുരുഷ ടീമിനെയും വനിതാ ടീമിനെയും പ്രതിഫല തുകയുടെ കാര്യത്തിലും വേർതിരിക്കുന്ന സമീപനമാണ് ബി സി സി ഐ കൈക്കൊണ്ടിരിക്കുന്നത്. 
 
ഏറ്റവും കുറഞ്ഞ വേതനം വാങ്ങുന്ന പുരുഷതാരത്തേക്കാള്‍ പകുതിതുകയാണ് ഏറ്റവും ഉയര്‍ന്ന തുക വാങ്ങുന്ന വനിതാ താരത്തിന് ലഭിക്കുന്നത്. പുരുഷതാരങ്ങള്‍ക്കായി ഗ്രേഡ് എ പ്ലസില്‍ ഏഴു കോടി രൂപ നൽകുമ്പോൾ, 50 ലക്ഷം രൂപയാണ് വനിതാ താരങ്ങള്‍ക്കായുള്ള ഗ്രേഡ് എ വിഭാഗത്തിലെ പ്രതിഫലം. ഗ്രേഡ് ബിയില്‍ 30 ലക്ഷം, ഗ്രേഡ് സിയില്‍ പത്ത് ലക്ഷം എന്നിങ്ങനെ പോകുന്നു വനിത താരങ്ങളുടെ പ്രതിഫലപ്പട്ടിക. ബി സി സി ഐയുടെ വിവേചനപരമായ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയർന്നിട്ടുണ്ടെങ്കിലും ഇതേവരെ പ്രതികരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

മിന്നിത്തിളങ്ങി ധവാന്‍...

ത്രിരാഷ്ട്ര പരമ്പരയില്‍ ബംഗ്ലദേശിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. ത്രിരാഷ്ട്ര ...

news

പഴയ തട്ടകത്തിലും ഹീറോ; ഗം​ഭീ​ര്‍ ഡ​ല്‍ഹി ഡെ​യ​ര്‍ ഡെവി​ള്‍സ് നായകന്‍

ഏ​ഴു വ​ര്‍ഷ​ത്തെ ഇടവേളയ്‌ക്കു ശേഷം പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തിയ ഗൗ​തം ഗം​ഭീ​ര്‍ ...

news

രവി ശാസ്‌ത്രിയുടെ ശമ്പളത്തിന്റെ ഏഴയലത്തു പോലും ആരുമില്ല; കോടികള്‍ വാരിയെറിഞ്ഞ് ബിസിസിഐ

ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ ശമ്പളം മറ്റു രാജ്യങ്ങളുടെ ...

news

കാറില്‍ ഗര്‍ഭനിരോധന ഉറകള്‍, നിരവധി സ്‌ത്രീകളുമായി ബന്ധം, സെക്‍സ് ചാറ്റിംഗും സജീവം; ഷമിക്കെതിരെ തെളിവുകളുമായി ഭാര്യ രംഗത്ത്

നിരവധി സ്‌ത്രീകളുമായി അവിഹിത ബന്ധമുള്ള വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം ...

Widgets Magazine