മിന്നിത്തിളങ്ങി ധവാന്‍...

വെള്ളി, 9 മാര്‍ച്ച് 2018 (08:39 IST)

Widgets Magazine

ത്രിരാഷ്ട്ര പരമ്പരയില്‍ ബംഗ്ലദേശിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ രണ്ടാം മൽസരത്തിൽ ബംഗ്ലാദേശിനെതിരെ ആറു വിക്കറ്റിനാണ് ഇന്ത്യയ്ക്ക് ജയം. ബംഗ്ലദേശ് ഉയർത്തിയ 140 റൺസ് ലക്ഷ്യം വെച്ച് കളത്തിലിറങ്ങിയ എട്ടു പന്തും ആറു വിക്കറ്റും ബാക്കിനിൽക്കെ ബംഗ്ലാദേശ് ഉയര്‍ത്തിയ റണ്മല ഇന്ത്യ മറികടന്നു. 
 
പരമ്പരയിലെ തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യൻ ഇന്നിങ്സിലെ ഹീറോ. ഓപ്പണർ ധവാന്റെ ബാറ്റ് വീണ്ടും തീ തുപ്പിയതോടെ ഇന്ത്യ ജയത്തിനരികെയെത്തി. 43 പന്തുകൾ നേരിട്ട ധവാൻ അഞ്ച് ബൗണ്ടറിയും രണ്ടു സിക്സും സഹിതം 55 റൺസെടുത്തു.
 
28 റൺസെടുത്ത സുരേഷ് റെയ്ന, 27 റൺസുമായി പുറത്താകാതെ നിന്ന മനീഷ് പാണ്ഡെ എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ മൽസരത്തിൽ ഇന്ത്യ ശ്രീലങ്കയോടു തോറ്റിരുന്നു. ആദ്യ മത്സരത്തിലെ പാകപ്പിഴയും ഭാഗ്യമില്ലായ്മയും ഇത്തവണത്തെ മത്സരത്തില്‍ ഇന്ത്യ മറികടന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

പഴയ തട്ടകത്തിലും ഹീറോ; ഗം​ഭീ​ര്‍ ഡ​ല്‍ഹി ഡെ​യ​ര്‍ ഡെവി​ള്‍സ് നായകന്‍

ഏ​ഴു വ​ര്‍ഷ​ത്തെ ഇടവേളയ്‌ക്കു ശേഷം പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തിയ ഗൗ​തം ഗം​ഭീ​ര്‍ ...

news

രവി ശാസ്‌ത്രിയുടെ ശമ്പളത്തിന്റെ ഏഴയലത്തു പോലും ആരുമില്ല; കോടികള്‍ വാരിയെറിഞ്ഞ് ബിസിസിഐ

ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ ശമ്പളം മറ്റു രാജ്യങ്ങളുടെ ...

news

കാറില്‍ ഗര്‍ഭനിരോധന ഉറകള്‍, നിരവധി സ്‌ത്രീകളുമായി ബന്ധം, സെക്‍സ് ചാറ്റിംഗും സജീവം; ഷമിക്കെതിരെ തെളിവുകളുമായി ഭാര്യ രംഗത്ത്

നിരവധി സ്‌ത്രീകളുമായി അവിഹിത ബന്ധമുള്ള വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം ...

news

കോഹ്‌ലിയും ധോണിയുമില്ലെങ്കില്‍ രോഹിത് വട്ടപ്പൂജ്യം; ശ്രീലങ്കയില്‍ ഇന്ത്യക്ക് പരാജയം

ശ്രീലങ്കയ്‌ക്കെതിരായ ത്രി​രാ​ഷ്ട്ര ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​ക്കു ...

Widgets Magazine