രവി ശാസ്‌ത്രിയുടെ ശമ്പളത്തിന്റെ ഏഴയലത്തു പോലും ആരുമില്ല; കോടികള്‍ വാരിയെറിഞ്ഞ് ബിസിസിഐ

രവി ശാസ്‌ത്രിയുടെ ശമ്പളത്തിന്റെ ഏഴയലത്തു പോലും ആരുമില്ല; കോടികള്‍ വാരിയെറിഞ്ഞ് ബിസിസിഐ

 ravi shastri salary increase , ravi shastri , salary , BCCI , team india , cricket , വിരാട് കോഹ്‌ലി , കോഹ്‌ലി , രവി ശാസ്‌ത്രി , ഡാരന്‍ ലേമാന്‍ , ബിസിസിഐ
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 8 മാര്‍ച്ച് 2018 (14:09 IST)
ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ ശമ്പളം മറ്റു രാജ്യങ്ങളുടെ താരങ്ങളേക്കാള്‍ കൂടുതലാണ്. ക്രിക്കറ്റില്‍ നിന്നും പരസ്യത്തില്‍ നിന്നുമായി കോടികളാണ് കോഹ്‌ലി സ്വന്തമാക്കുന്നത്.

ബിസിസിഐയുടെ
പുതിയ വേതന വ്യവസ്ഥയില്‍ രവി ശാസ്‌ത്രി ലോകത്ത് ഏറ്റവും കൂടുതല്‍ വേതനം കൈപറ്റുന്ന പരിശീലകനായി മാറിയെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സാമ്പത്തികത്തിന്റെ കാര്യത്തില്‍ പിന്നിലല്ലാത്ത ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ രാജ്യങ്ങളുടെ പരിശീകരേക്കാള്‍ ഇരട്ടിയാണ് ശാസ്‌ത്രിയുടെ ശമ്പളം. വാര്‍ഷിക ശമ്പളമായി 7.61 കോടി രൂപയാണ് അദ്ദേഹത്തിന് പുതിയ വേതന വ്യവസ്ഥയില്‍ ലഭിക്കുക.

ഓസ്‌ട്രേലിയന്‍ ടീം പരിശീലകന്‍ ഡാരന്‍ ലേമാന്‍
3.58 കോടി രൂപ വാങ്ങുമ്പോള്‍ ട്രെവര്‍ ബെയ്‌ലിസിന് 3.38 കോടി രൂപയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്നത്. ഇവര്‍ക്ക് പിന്നിലായി ബംഗ്ലദേശ് പരിശീലകന്‍ ചണ്ഡിക ഹതുരസിംഗയും
(2.21 കോടി രൂപ) ന്യൂസീലന്‍ഡ് പരിശീലകന്‍ മൈക് ഹീസനുമാണുള്ളത് (1.62 കോടി രൂപ).

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ റസല്‍ ഡോമിന്‍ഗോയ്ക്കാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :