ഒരു ഓവറിൽ ആറ് സിക്സ്, 20 പന്തിൽ 84 റൺസ്; ആരാധകർക്ക് സുന്ദര നിമിഷമൊരുക്കി പാക് താരം

കൂറ്റൻ സിക്സുകൾ അടിച്ച് പാക് താരം

aparna| Last Modified തിങ്കള്‍, 25 ഡിസം‌ബര്‍ 2017 (12:00 IST)
ആരാധകര്‍ക്ക് മറക്കാനാകാത്ത ഒരു സുന്ദര നിമിഷം സമ്മാനിച്ച് പാക് താരം ഷുഐബ് മാലിക്കു്. ഒരു ചാരിറ്റി മത്സരത്തിനിടെയായിരുന്നു സംഭവം. ഷാഹിദ് അഫ്രീഡി ഫൗണ്ടേഷന്‍ ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച ടിടെന്‍ മത്സരത്തിലായിരുന്നു മാലിക്കിന്റെ കൂറ്റന്‍ സിക്സുകള്‍.

സാഫ് ഗ്രീനും സാഫ് റെഡും തമ്മില്‍ നടന്ന മത്സരത്തിന്റെ ഏഴാം ഓവറിലാണ് ആറു സിക്സുകള്‍ പിറന്നത്. 15 പന്തില്‍ മാലിക് താരം അര്‍ധസെഞ്ചുറിയിലെത്തി. ആകെ 20 പന്തില്‍ 84 റണ്‍സാണ് മാലിക്ക് അടിച്ചെടുത്തത്.

മാലിക്കിന്റെ ബാറ്റിങ് മികവില്‍ സാഫ് റെഡ് ടീം പത്ത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :