പുറത്താകുന്നത് ധവാനോ, രോഹിത്തോ ?; ഇനി രാഹുലിന്റെ മാസ് എന്‍ട്രി ? - കാരണങ്ങള്‍ പലതാണ്!

  team india , cricket , dhoni , kohli , kl rahul , Shikhar dhawan , ഓസ്‌ട്രേലിയ , ഓസീസ്, കെ എല്‍ രാഹുല്‍ , ധോണി , രോഹിത് ശര്‍മ്മ , ലോകകപ്പ് , ശിഖര്‍ ധവാന്‍
നാഗ്പൂര്‍| Last Modified ചൊവ്വ, 5 മാര്‍ച്ച് 2019 (15:18 IST)
ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാനവട്ട പരീക്ഷണങ്ങള്‍ക്കുള്ള അവസരമാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര. സര്‍വ്വമേഖലകളിലും കരുത്ത് തെളിയിക്കുകയും വീഴ്‌ചകള്‍ കണ്ടെത്താനും ലഭിക്കുന്ന അവസരം. ബാറ്റിംഗ് മുതല്‍ ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് വരെയുള്ള അഴിച്ചുപണികള്‍ എവിടെയൊക്കെ എന്ന് കണ്ടത്തേണ്ടതുമുണ്ട് ഈ പരമ്പരയില്‍

ഓസീസിനെതിരെ അഞ്ച് മത്സരങ്ങളാണ് കളിക്കാനുള്ളതെങ്കിലും ഈ മത്സരങ്ങളെ അതീവ ഗൌരവത്തോടെയാണ് മാനേജ്‌മെന്റ് കാണുന്നത്. ലോകകപ്പ് സ്‌ക്വാഡില്‍ ആരൊക്കെ ഉണ്ടാകണമെന്ന് കണ്ടത്തേണ്ടതുണ്ട്.

എന്നാല്‍, വിശാഖപട്ടണം ഏകദിനം മുതല്‍ ഇന്ത്യക്ക് തിരിച്ചടിയാകുന്നത് ഓപ്പണര്‍മാരുടെ ഫോമാണ്. ലോകകപ്പ് പടിവാതില്‍ എത്തിനില്‍ക്കെ രോഹിത് ശര്‍മയും ശിഖര്‍ ധവാനും മോശം ഫോം തുടരുകയാണ്. നാഗ്പൂര്‍ ഏകദിനം മുതല്‍ ഇരുവരും പരാജയപ്പെടുന്നതാ‍ണ് മാനേജ്‌മെന്റിനെ വലയ്‌ക്കുന്നത്.

രോഹിത് പൂജ്യനായിട്ടാണ് രണ്ടാം ഏകദിനത്തില്‍ പുറത്തായത്. ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായ ധവാന്‍ നാഗ്‌പൂരില്‍ 29 പന്തില്‍ 21 റണ്‍സിന് കൂടാരം കയറി.

അവസാനം കളിച്ച 15 ഏകദിനങ്ങളില്‍ രണ്ടു തവണ മാത്രമാണ് ധവാന്‍ 50ന് മുകളില്‍ സ്‌കോര്‍ ചെയ്‌തത്. ഓസ്ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളില്‍ 55 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ആശങ്കപ്പെടുത്തുന്നതാണ് ഈ കണക്ക്.

താരതമ്യേനെ ദുര്‍ബലരായ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ധവാന്റെ ബാറ്റിംഗ് ശരാശരി
22.4 മത്രമായിരുന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തിയെന്ന് തോന്നിച്ചെങ്കിലും ഓസീസിനെതിരായ പരമ്പരയില്‍ കാര്യങ്ങള്‍ കൈവിടുന്നതാണ് കണ്ടത്.

രോഹിത് ശര്‍മ്മയുടെ കാര്യവും വ്യത്യസ്ഥമല്ല. രണ്ട് ഏകദിനങ്ങളിലും താരം പരാജയപ്പെട്ടു. നാഗ്‌പൂരില്‍ ഇന്നിംഗ്‌സിന്റെ ആദ്യ ഓവറിലെ അവസാന പന്ത് തേര്‍ഡ്‌മാന് മുകളിലൂടെ പറത്താനുള്ള ഹിറ്റ്മാന്റെ ശ്രമം പാളി. ലോകകപ്പ് വര്‍ഷത്തിലാണ് ടീമിന്റെ നട്ടെല്ലായ ഓപ്പണര്‍മാര്‍ പരാജയമാകുന്നത്.

അതേസമയം, മൂന്നാം ഓപ്പണറുടെ റോളിലുള്ള കെഎല്‍ രാഹുല്‍ മൂന്നാം ഏകദിനത്തില്‍ കളിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ രോഹിത് - ധവാന്‍ സഖ്യത്തിലൊരാള്‍ പുറത്താകും. ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ പ്രകടനമാണ് രാഹുലിന് നേട്ടമാകുന്നത്. അവരം മുതലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് രാഹുല്‍ പുറത്താകുമെന്ന് ഉറപ്പാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Riyan Parag: ക്യാപ്റ്റന്‍സി കിട്ടുമ്പോഴേക്കും പിഴയും വന്നു

Riyan Parag: ക്യാപ്റ്റന്‍സി കിട്ടുമ്പോഴേക്കും പിഴയും വന്നു !
ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ 2.22 നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

Rajasthan Royals vs Chennai Super Kings: ചെന്നൈ സൂപ്പര്‍ ...

Rajasthan Royals vs Chennai Super Kings: ചെന്നൈ സൂപ്പര്‍ കിങ്‌സിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി
നായകന്‍ ഋതുരാജ് ഗെയ്ക്വാദ് അര്‍ധ സെഞ്ചുറി (44 പന്തില്‍ 63) നേടിയെങ്കിലും ചെന്നൈയ്ക്ക് ജയം ...

Hardik Pandya vs R Sai Kishore: 'ഒന്നു പോടെയ്'; സായ് ...

Hardik Pandya vs R Sai Kishore: 'ഒന്നു പോടെയ്'; സായ് കിഷോറിനെ ചൊറിഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ, ഒടുവില്‍ 'തുഴച്ചില്‍' നാണക്കേട് (വീഡിയോ)
മുംബൈ ഇന്നിങ്‌സിന്റെ 15-ാം ഓവറിലെ നാലാം പന്തിലാണ് ഇരു താരങ്ങളും തമ്മില്‍ ...

Mumbai Indians: മുംബൈ ഇന്ത്യന്‍സിനു വീണ്ടും തോല്‍വി; ബുംറ ...

Mumbai Indians: മുംബൈ ഇന്ത്യന്‍സിനു വീണ്ടും തോല്‍വി; ബുംറ വന്നാല്‍ രക്ഷപ്പെടുമോ?
സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 48), തിലക് വര്‍മ (36 പന്തില്‍ 39) എന്നിവര്‍ മാത്രമാണ് ...

ഈ കളിയാണെങ്കിൽ ചെന്നൈ രക്ഷപ്പെടില്ല,ധോനി ബാറ്റിംഗ് ഓർഡറിൽ ...

ഈ കളിയാണെങ്കിൽ ചെന്നൈ രക്ഷപ്പെടില്ല,ധോനി ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറങ്ങണമെന്ന് വാട്ട്സൺ
ചെന്നൈ ടീമില്‍ പുതിയ കോമ്പിനേഷനുകള്‍ കണ്ടെത്തണമെന്നാണ് എനിക്ക് തോന്നുന്നത്. ടീമില്‍ ...