‘കൂട്ടിന് ധോണിയുള്ളിടത്തോളം കാലം ആരേയും ഭയക്കേണ്ടതില്ല’ - ഗുരുവിനെ വാനോളം പുകഴ്ത്തി കേദാർ ജാദവ്

Last Modified തിങ്കള്‍, 4 മാര്‍ച്ച് 2019 (09:07 IST)
മഹേന്ദ്രസിങ് ധോണിയിലുള്ള വിശ്വാസം ആവർത്തിച്ചു പ്രഖ്യാപിച്ച് മധ്യനിര ബാറ്റ്സ്മാൻ കേദാർ ജാദവ്. കൂട്ടിന് ധോണിയുള്ളപ്പോൾ മറ്റൊന്നിനേയും ഭയക്കേണ്ടതില്ലെന്നാണ് ജാദവ് പറയുന്നു. ധോണി പറയുന്ന കാര്യങ്ങൾ അതേപടി അനുസരിച്ചതിന്റെ ഫലമാണ് അദ്ദേഹത്തിനൊപ്പം നേടിയിട്ടുള്ള വിജയങ്ങളെന്നും ജാദവ് പറഞ്ഞു. ഹൈദരാബാദ് ഏകദിനത്തിൽ വിജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് ജാദവിന്റെ വാക്കുകൾ.

ഓസ്ട്രേലിയ ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിൽ തകർന്നെങ്കിലും, അപരാജിതമായ അഞ്ചാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ധോണി–ജാദവ് സഖ്യം ഇന്ത്യയെ കരകയറ്റുകയായിരുന്നു.

‘ധോണി നൽകുന്ന നിർദ്ദേശങ്ങൾ അതേപടി അനുസരിക്കാറാണ് പതിവ്. അതുകൊണ്ട് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ. ധോണിക്കൊപ്പം കളിക്കുകയെന്നതു തന്നെ വലിയ ബഹുമതിയായി കാണുന്നയാളാണ് ഞാൻ. ചെറിയ പ്രായത്തിൽ ധോണിയുടെയൊക്കെ കളി ടിവിയിൽ കണ്ടിരുന്നയാളാണ് ഞാൻ. ഇപ്പോഴിതാ അതേ ധോണിക്കൊപ്പം കളിക്കാൻ അവസരം ലഭിച്ചിരിക്കുന്നു. ഇതിലും വലിയ സ്വപ്നസാഫല്യമുണ്ടോ?’ – ജാദവ് ചോദിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :