എതിരാളി സ്‌മിത്തല്ല, അത് വില്യംസണ്‍ ആണ്; കോഹ്‌ലിയുടെ ‘കസേര’യിളകുന്നു

  kane williamson , virat kohli , ICC , Test ranking , cricket , വിരാട് കോഹ്‌ലി , ഐസിസി , കെയ്‌ന്‍ വില്യംസണ്‍ , റിച്ചാര്‍ഡ് ഹാഡ്‌ലി
ദുബായ്| Last Updated: തിങ്കള്‍, 4 മാര്‍ച്ച് 2019 (16:20 IST)
ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ വിരാട് കോഹ്‌ലിയുടെ ഒന്നാം സ്ഥാനം ഇളകിയേക്കും. ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇരട്ടസെഞ്ചുറി നേടിയ ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ആണ് ഇന്ത്യന്‍ ക്യാപ്റ്റന് വെല്ലുവിളിയാകുന്നത്.

നിലവില്‍ രണ്ടാം സ്ഥാനത്തുള്ള വില്യംസണ് 915 റേറ്റിങ് പോയിന്റാണുള്ളത്. 922 പോയിന്റുമായി കോഹ്‌ലി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. എന്നാല്‍, ലോകകപ്പിന് മുമ്പ് കോഹ്‌ലിക്ക് ടെസ്‌റ്റ് മത്സരങ്ങളില്ല. എന്നാല്‍, ബംഗ്ലാദേശിനെതിരെ ഇനി ടെസ്‌റ്റുകള്‍ കൂടിയുണ്ട് വില്യംസണ്.

വരും ടെസ്‌റ്റുകളില്‍ തിളങ്ങിയാല്‍ കിവിസ് നായകന്‍ വിരാടിനെ മറികടക്കും. വില്യംസണിന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും കൂടിയ റേറ്റിങ്ങാണിത്.

2015ന്റെ അവസാനം കുറച്ചുകാലം ഒന്നാം സ്ഥാനത്തെത്തിയശേഷം ഒരിക്കൽക്കൂടി റാങ്കിങ്ങിൽ തലപ്പത്തെത്താനുള്ള സാധ്യതയാണ് വില്യംസനു മുന്നിൽ തുറന്നിരിക്കുന്നത്. റിച്ചാര്‍ഡ് ഹാഡ്‌ലി മാത്രമാണ് ഇതിന് മുമ്പ് 900 പോയനിന്റ് കടന്നിള്ള കിവീസ് ബാറ്റ്‌സ്മാന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :