സച്ചിന്റെ ' തലച്ചോറ് ' തട്ടിയെടുക്കും: റോജര്‍ ഫെഡറര്‍

  റോജര്‍ ഫെഡറര്‍ , സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ , ലണ്ടന്‍
ലണ്ടന്‍| jibin| Last Modified ശനി, 5 ജൂലൈ 2014 (16:28 IST)
എനിക്ക് അദ്ദേഹത്തെ അത്രയ്ക്കും ഇഷ്ടമാണ്. സച്ചിന്റെ ' തലച്ചോറ്
' തട്ടിയെടുക്കണമെന്ന ആഗ്രഹമാണ് മനസിലെന്ന് ഇതിഹാസ ടെന്നീസ് താരം റോജര്‍ ഫെഡറര്‍. ടെന്നീസ് കോര്‍ട്ടിലെ സച്ചിന്റെ ഉറ്റ സുഹൃത്തായ മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായ ഫെഡറര്‍ ക്രിക്കറ്റ് ഇതിഹാസത്തിന്റെ പ്രകടനത്തില്‍ അത്ഭുതം തോന്നിയാണ് ഇങ്ങനെ
തമാശയോടെ കമന്റടിച്ചത്.

സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോളും ഫെഡറര്‍ ആശംസ അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു. റോജര്‍ ഫെഡററെ കൂടാതെ മാര്‍ട്ടിന നവരത്‌ലോവയും സച്ചിന്റെ കടുത്ത ആരാധകയാണ്.

അതേസമയം സ്വിസ് താരമായ ഫെഡ് എക്‌സ്പ്രസും സച്ചിന്റെ സ്നേഹത്തിലും കളിയിലെ ആത്മാര്‍ഥതയിലും അതിശയവും ആരാധനയും പുലര്‍ത്തുന്ന താരവുമാണ്. ക്രിക്കറ്റിലില്ലാത്ത കളിക്കാര്‍ പോലും സച്ചിന്റെ ആരാധകരായ് ഉണ്ട്. ഒരു സ്‌പോര്‍ട്‌സ് താരം എന്ന നിലയിലും വ്യക്തി എന്ന നിലയിലും സച്ചിനെ മാതൃകയാക്കണം എന്ന അഭിപ്രായക്കാരാണ് ഇവരൊക്കെയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :