തന്നെയാരും കളി പഠിപ്പിക്കേണ്ടെന്ന് വിരാട് കോഹ്ലി

വിരാട് കോഹ്ലി , ലണ്ടന്‍ , വൈസ് ക്യാപ്റ്റ്ന്‍
ലണ്ടന്‍| jibin| Last Modified വ്യാഴം, 3 ജൂലൈ 2014 (12:26 IST)
എങ്ങനെ കളിക്കണമെന്ന് തന്നെ ആരും ഉപദേശിക്കേണ്ടന്ന് ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലി.
ക്രിക്കറ്റില്‍ എങ്ങിനെ കളിക്കണമെന്ന് തനിക്കറിയാമെന്നും. കഠിനാധ്വാനത്തോടെ പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഫലം ലഭിക്കുമെന്നാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റ്ന്‍ വ്യക്തമാക്കിയത്.

ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. കളിച്ച സീരീസുകളും കളിക്കാനിരിക്കുന്ന സീരീസുകളും അതുപോലെ തന്നെയാണ്. അതിനാല്‍ ആര്‍ക്കു മുന്നിലും ഒന്നും തെളിയിക്കാനില്ലെന്നും കോഹ്ലി പറഞ്ഞു. എന്നില്‍ നിന്നും മികച്ച പെര്‍ഫോമന്‍സ് ഞാന്‍ തന്നെ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എങ്ങനെ മികച്ച രീതിയില്‍ ബാറ്റു ചെയ്യണമെന്ന് തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച പ്രകടനം എല്ലാ രാജ്യങ്ങള്‍ക്കെതിരെയും പുറത്തെടുക്കണമെന്നുതന്നെയാണ് ആഗ്രഹം. എത്ര മികച്ച പ്രകടനം പുറത്തെടുത്താലും ഏതെങ്കിലും ഒരു സീരീസില്‍ പ്രകടനം മോശമായാല്‍ അപ്പോള്‍ത്തന്നെ വിമര്‍ശകര്‍ രംഗത്തെത്തും. കഴിവുകളിലും ഫോമിലും സംശയം പ്രകടിപ്പിക്കും. വിമര്‍ശനം തൊഴിലാക്കിയവരെ അധികം ശ്രദ്ധിക്കാറില്ലെന്നും കോലി വ്യക്തമാക്കി.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി മഹാനായ കളിക്കാരാനാണെന്നും. അദ്ദേഹത്തിന്റെ കീഴില്‍ കളിക്കുന്നത് മികച്ച അനുഭവമാണെന്നും. ധോണി ഓരോ സാഹചര്യത്തിലുമെടുക്കുന്ന തീരുമാനങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. ടെസ്റ്റ് മാച്ചുകളില്‍ കളിക്കാനിറങ്ങും മുന്‍പ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാറുണ്ട്. എന്നാല്‍ ഏകദിനത്തില്‍ ട്വന്റി ട്വന്റിയിലും സ്‌കോര്‍ബോര്‍ഡ് നോക്കി കളിക്കാനാണ് ഇഷ്ടമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കോലി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :