ലണ്ടനില്‍ സച്ചിന്‍ ' സ്വര്‍ണ നാണയത്തിലും '

സ്വര്‍ണനാണയം , സച്ചിന്‍ , ലണ്ടന്‍
ലണ്ടന്‍| jibin| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (12:06 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഇനി സ്വര്‍ണ നാണയത്തിലും കാണാം. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ സ്വര്‍ണനാണയം ഇറക്കിയാണ് ബ്രിട്ടനിലെ ആഡംബര ബ്രാന്‍ഡ് ഈസ്റ്റിന്ത്യാ കമ്പനി സച്ചിനെ ബഹുമാനിക്കുന്നത്. 24 വര്‍ഷം ക്രിക്കറ്റിനുവേണ്ടി തന്റെ ജീവിതം മാറ്റിവെച്ചതിനായുള്ള ആദരസൂചകമായിട്ടാണ് സ്വര്‍ണ നാണയം പുറത്തിറക്കിയത്.

12,000 പൗണ്ട് സ്റ്റെര്‍ലിങ് മൂല്യമുള്ള അപൂര്‍വ സ്വര്‍ണ നാണയമാണ് കമ്പനി പുറത്തിറക്കിയത്. 200 ഗ്രാം വീതമുള്ള 210 നാണയങ്ങള്‍ക്കൊപ്പം പ്രത്യേക സമ്മാനപ്പെട്ടി, സച്ചിന്‍ ഒപ്പിട്ട ബാറ്റ്, സര്‍ട്ടിഫിക്കറ്റ് എന്നിവയുണ്ടാവും.

ഈ ലിമിറ്റഡ് എഡിഷന്‍ നാണയങ്ങള്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വാങ്ങാം. അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ വെട്ടിപ്പിടിച്ചവരുടെ സ്മരണക്കായാണ് ഇത്തരം നാണയങ്ങള്‍ പുറത്തിറക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :