കോഹ്‌ലിയുടെയും ധോണിയുടെയും വിലപേശല്‍ വിജയിച്ചു; വിരാടിന്റെ ശമ്പളം കേട്ടല്‍ ഞെട്ടും - താരങ്ങളുടെ സാലറി ഇരട്ടിയാക്കി

കോഹ്‌ലിയുടെയും ധോണിയുടെയും വിലപേശല്‍ വിജയിച്ചു; വിരാടിന്റെ ശമ്പളം കേട്ടല്‍ ഞെട്ടും

 Indian cricket , salary increase , Virat kohli , team india , cricket , വിരാട് കോഹ്‌ലി , മഹേന്ദ്ര സിംഗ് ധോണി , ബിസിസിഐ
ന്യൂഡൽഹി| jibin| Last Modified വെള്ളി, 15 ഡിസം‌ബര്‍ 2017 (17:39 IST)
ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെയും മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെയും ആവശ്യം അംഗീകരിച്ചു.

രാജ്യാന്തര കളിക്കാര്‍ക്കും പ്രാദേശിക താരങ്ങള്‍ക്കും നൂറ് ശതമാനം ശമ്പള വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അടുത്ത സീസണ്‍ മുതല്‍ പുതുക്കിയ ശമ്പളം കളിക്കാര്‍ക്ക് ലാഭ്യമാകും.

ശമ്പള വര്‍ദ്ധനവ് പ്രകരം കോഹ്‌ലിക്ക് 11 കോടിയേളം ശമ്പളമായി ലഭിക്കും. 12 മുതൽ 15 ലക്ഷം വരെ ലഭിച്ചിരുന്ന രഞ്ജി താരങ്ങൾക്കും ശമ്പളം ഇരട്ടിയായി 30 ലക്ഷത്തില്‍ എത്തി. വനിതകൾക്കും ജൂണിയർ താരങ്ങൾക്കും നല്‍കുന്ന ശമ്പളത്തിലും വന്‍ വര്‍ദ്ധയുണ്ടായി.

ഇപ്പോൾ നൽകുന്ന 180 കോടിക്ക് പുറമെ 200 കോടി രൂപ രൂപ കൂടി സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഭരണസമിതി നല്‍കിയതോടെയാണ് താരങ്ങളുടെ ശമ്പള വര്‍ദ്ധനയുടെ കാര്യത്തില്‍ തീരുമാനമായത്.

അതേസമയം, സീനിയർ-ജൂണിയർ ടീമുകൾക്ക് എത്ര പണം നൽകുമെന്ന കാര്യത്തിലുള്ള പരിശോധന ബിസിസിഐ തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :