ചെന്നൈ നമ്പര്‍ വണ്‍

റാഞ്ചി| jibin| Last Modified ബുധന്‍, 14 മെയ് 2014 (09:47 IST)
രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സൂപ്പര്‍ ജയം. രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജയം പിടിച്ചെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 149 റണ്‍സ് എടുത്തു. രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ വാട്സണ്‍ നടത്തിയ പ്രകടനമാണ് രാജസ്ഥാന് തുണയായത്. വാട്സണ്‍ അര്‍ദ്ധ സെഞ്ച്വറി നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയ്ക്ക് സ്മിത്ത് 44 റണ്‍സും ഡുപ്ലെസിസ് 38 റണ്‍സും നേടി ചെന്നൈ ടീമിനെ വിജയ തീരത്ത് അടുപ്പിച്ചു. അവസാന ഓവറില്‍ വേണ്ടിയിരുന്ന 12 റണ്‍സാണ് എന്നാല്‍ 16 പന്തില്‍ ഒരു ഫോറും സിക്‌സറും അടക്കം 26 റണ്‍സെടുത്ത ധോണിയുടെ പ്രകടനം ചെന്നൈയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. ജയത്തോടെ 16 പോയിന്റായ ചെന്നൈ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :