തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസ്സ്‌ റദ്ദാക്കി

തിരുവനന്തപുരം| jibin| Last Modified ശനി, 10 മെയ് 2014 (18:04 IST)
ഇന്ന്‌ രാത്രി 8.40-ന്‌ പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസ്സ്‌ ട്രെയിന്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. 12698 നമ്പര്‍ ട്രെയിനാണ്‌ റദ്ദാക്കിയിരിക്കുന്നത്‌.

തിരുവനന്തപുരത്തു നിന്ന്‌ കൊല്‍ക്കത്ത വരെ പോകുന്ന 16323 നമ്പര്‍ ഷാലിമാര്‍ എക്‌സ്പ്രസ്സ്‌ വൈകുമെന്നും റെയില്‍വെ അറിയിച്ചു. 4.35-ന്‌ പുറപ്പെടേണ്ട ട്രെയിന്‍ രണ്ടര മണിക്കൂര്‍ വൈകി ഏഴു മണിക്കാകും പുറപ്പെടുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :