മുല്ലപ്പെരിയാര്‍: ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടി തുടങ്ങി

ചെന്നൈ| jibin| Last Modified ശനി, 10 മെയ് 2014 (12:02 IST)
സുപ്രീം കോടതി വിധിക്ക് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്താനുള്ള ആദ്യ നടപടികള്‍ തമിഴ്‌നാട് തുടങ്ങി. ഇതിനെ തുടര്‍ന്ന് അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി അടയാളപ്പെടുത്തി. സ്പില്‍വേയുടെ 13 ഷട്ടറുകള്‍ താഴ്ത്തി പരിശോധന നടത്തി.

അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന സുപ്രീം കോടതി വിധി പാലിക്കാന്‍ തങ്ങളുടെ ഭാഗത്തുനിന്ന് നീക്കങ്ങള്‍ തുടങ്ങിയതായും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കി.

ഇതിനായി കേന്ദ്രജല കമ്മീഷന്‍ അധ്യക്ഷനായി സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയിലേക്ക് തമിഴ്‌നാടിന്റെ പ്രതിനിധിയെ ഉടന്‍ തീരുമാനിക്കും. കേരളത്തിന്റെ പ്രതിനിധിയെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍ കൈയെടുക്കണമെന്നും ജയലളിത പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :