കോഹ്‌ലിയും വില്യംസണും പുറത്ത്; ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ആര് ? - ദ്രാവിഡ് പറയും അതിനുള്ള ഉത്തരം

കോഹ്‌ലിയും വില്യംസണും പുറത്ത്; ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ആര് ? - ദ്രാവിഡ് പറയും അതിനുള്ള ഉത്തരം

  rahul dravid , sachin tendulkar , team india , cricket , dhoni , lara , സച്ചിന്‍ , ലാറ , വിരാട് കോഹ്‌ലി , കെയ്‌ന്‍ വില്യംസണ്‍
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 25 ജൂലൈ 2018 (14:35 IST)
ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ആരെന്ന ചോദ്യവും ഉത്തരവും ക്രിക്കറ്റ് ലോകത്ത് എന്നും ചര്‍ച്ചാ വിഷയമാണ്. വിരാട് കോഹ്‌ലിയും ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണുമാണ് കേമന്മാരുടെ പട്ടികയില്‍
മുമ്പില്‍.

പന്ത് ചുരുണ്ടല്‍ വിവാദത്തിലകപ്പെട്ട് ഓസ്‌ട്രേലിയന്‍ താരം സ്‌റ്റീവ് സ്‌മിത്ത് വിലക്ക് നേരിടുന്നതോടെ കോഹ്‌ലിക്ക് വെല്ലുവിളിയുയര്‍ത്തുന്ന താരങ്ങള്‍ നിലവിലില്ല.

എന്നാല്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ബാ‌റ്റ്‌സ്‌മാന്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിക്കറ്റിലെ വന്‍മതിലെന്നറിയപ്പെട്ട രാഹുല്‍ ദ്രാവിഡ്. കൂടെ കളിച്ച താരങ്ങളില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരന്‍ സച്ചിന്‍ തെന്‍‌ഡുക്കര്‍ ആണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

“ആരാണ് കേമന്‍ എന്നു ചോദിച്ചാല്‍ സംശയമില്ലാതെ ഞാന്‍ പറയുക സച്ചിന്റെ പേരാകും. ബാറ്റിംഗിന്റെ അഴക് കൊണ്ടും കളിമേന്മകൊണ്ടും അദ്ദേഹമാണ് എന്റെ ഹീറോ. എന്റെ കൂടെ കളിച്ചവരില്‍ സച്ചിനോളം മികവുള്ളവര്‍ ആരുമില്ലായിരുന്നു”- എന്നും ദ്രാവിഡ് പറഞ്ഞു.

വെസ്‌റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ തെരഞ്ഞെടുക്കുന്ന ഷോട്ടുകളുടെ ഭംഗി മനോഹരമായിരുന്നുവെന്നും ഇസ്‌പിഎന്‍ ക്രിക്ക് ഇന്‍‌ഫോയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :