മെല്ലപ്പോക്കും, ഫോമില്ലായ്‌മയും; ധോണി വിരമിക്കണോ ? - തുറന്നടിച്ച് സച്ചിന്‍ രംഗത്ത്

മെല്ലപ്പോക്കും, ഫോമില്ലായ്‌മയും; ധോണി വിരമിക്കണോ ? - തുറന്നടിച്ച് സച്ചിന്‍ രംഗത്ത്

 ms dhoni , team india , sachin , മഹേന്ദ്ര സിംഗ് ധോണി , സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ , ഇംഗ്ലണ്ട് , ധോണി വിരമിക്കല്‍
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 23 ജൂലൈ 2018 (15:00 IST)
മഹേന്ദ്ര സിംഗ് ധോണി വിരമിക്കണമെന്ന ആവശ്യം ശക്തമായതോടെ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ രംഗത്ത്. കളി മതിയാക്കണോ വേണ്ടയോ എന്ന് അദ്ദേഹം തന്നെയാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ധോണി മികച്ച പ്രകടനം നടത്തിയില്ല എന്നതില്‍ തര്‍ക്കമില്ല. എന്റെ ഈ അഭിപ്രായം തന്നെയാകും മഹിക്കും ഉണ്ടാകുക. നല്ല കളി പുറത്തെടുത്തില്ല എന്ന അഭിപ്രായം തന്നെയാകും ധോണിക്കുമുള്ളത്. ക്രിക്കറ്റില്‍ നിന്നും വിരമിക്കണോ എന്ന തീരുമാനം ധോണിക്ക് മാത്രം സ്വീകരിക്കാന്‍ കഴിയുന്നതാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

സ്വന്തം കഴിവിനേക്കുറിച്ച് നല്ല ധാരണയുള്ള ആ‍ളാകും ഒരു കളിക്കാരന്‍. വര്‍ഷങ്ങളായി കളിക്കളത്തിലുള്ളയാള്‍ക്ക് ഇക്കാര്യത്തില്‍ തികഞ്ഞ ബോധ്യമുണ്ടാകും. അങ്ങനെയുള്ളപ്പോള്‍ വിരമിക്കണമെന്ന് ധോണിയോട് ആരും പറയേണ്ട. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും സച്ചിന്‍ വ്യക്തമാക്കി.

ധോണിയുടെ പ്രകടനത്തെക്കുറിച്ച് ഗവാസ്‌ക്കറുടേയും ഗാംഗുലിയുടേയും നിരീക്ഷണങ്ങള്‍ ഞാന്‍ വായിച്ചു. അദ്ദേഹം
നല്ല കളി പുറത്തെടുത്തില്ല എന്നാണ് അവരും പറയുന്നത്. അതില്‍ എനിക്കും യോജിപ്പുണ്ടെന്നും സച്ചിന്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :