വെല്ലുവിളി ലേശം ഓവറായോ ?; ഇംഗ്ലണ്ടില്‍ എന്തു സംഭവിക്കുമെന്ന് പറഞ്ഞ് ഇന്ത്യന്‍ താരം

ലണ്ടന്‍, ചൊവ്വ, 24 ജൂലൈ 2018 (18:37 IST)

 virat kohli , team india , Cheteshwar pujara , kohli , ചേതേശ്വര്‍ പൂജാര , ജയിംസ് ആന്‍ഡേഴ്‌സന്‍ , ഇന്ത്യ - ഇംഗ്ലണ്ട് ടെസ്‌റ്റ്

ടെസ്‌റ്റ് മത്സരങ്ങള്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇംഗ്ലണ്ടിനെ വെല്ലുവിളിച്ച് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ഇംഗ്ലീഷ് ടീമിനെ നേരിടാനുള്ള കരുത്തമായിട്ടാണ് ഞങ്ങള്‍ ഗ്രൌണ്ടിലിറങ്ങുക. ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിക്കുന്ന രീതി പിന്തുടരാനില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശ പിച്ചുകളില്‍ കളിച്ച് ശീലിച്ച പരിചയസമ്പന്നരാണ് ഇപ്പോള്‍ കൂടെയുള്ളത്. അതിനാല്‍ 2014ല്‍ ഇംഗ്ലണ്ടില്‍ സന്ദര്‍ശനം നടത്തിയ ടീമുമായി ഞങ്ങളെ താരതമ്യം ചെയ്യാന്‍ കഴിയില്ല. നാട്ടില്‍ പേസ് പിച്ചുകള്‍ ഉള്ളതിനാല്‍ ഇംഗ്ലണ്ട് പേസ് ബോളര്‍മാരെ നേരിടുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയില്ലെന്നും പുജാര വ്യക്തമാക്കി.

ഇംഗ്ലീഷ് പേസ് ബോളര്‍മാര്‍മാരായ ജയിംസ് ആന്‍ഡേഴ്‌സനെയും സ്റ്റുവര്‍ട്ട് ബോര്‍ഡിനേയും എങ്ങനെ നേരിടാമെന്ന ആശങ്ക ആര്‍ക്കിമില്ല. അവരുടെ എല്ലാ ബോളര്‍മാരെയും നേരിടാനുള്ള ശേഷി ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനുണ്ടെന്നും ഇന്ത്യന്‍ താരം കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

നികുതിയടച്ചതും റെക്കോര്‍ഡ്; കോടികളുടെ കണക്കില്‍ ധോണിയാണ് ഒന്നാമന്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ആരാധകരുടെ പ്രിയതാരവുമായ മഹേന്ദ്ര സിംഗ് ധോണിയുടെ ...

news

ആ വാക്കുകള്‍ ക്യാപ്‌റ്റനെ തിരിഞ്ഞു കൊത്തി; കോഹ്‌ലി പറയുന്നത് കള്ളമെന്ന് ആന്‍ഡേഴ്‌സന്‍

തന്റെ ഫോമിനേക്കാള്‍ ടീമിന്റെ പ്രകടനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന ഇന്ത്യന്‍ ...

news

എന്തിനിങ്ങനെ കള്ളം പറയുന്നു കോഹ്ലി? - ചോദ്യവുമായി ആൻഡേഴ്സൻ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യൻ ടീം. ...

news

ഹോട്ടല്‍ മുറിയില്‍ പീഡനം; ലങ്കന്‍ താരത്തെ സസ്‌പെന്‍‌ഡ് ചെയ്‌തു - സുഹൃത്ത് അറസ്‌റ്റില്‍

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക യുവതിയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചതായി ...

Widgets Magazine