നികുതിയടച്ചതും റെക്കോര്‍ഡ്; കോടികളുടെ കണക്കില്‍ ധോണിയാണ് ഒന്നാമന്‍

ന്യൂഡല്‍ഹി, ചൊവ്വ, 24 ജൂലൈ 2018 (15:28 IST)

  ms dhoni , team india , cricket , tax , jharkhand , മഹേന്ദ്ര സിംഗ് ധോണി , ക്രിക്കറ്റ് , ധോണി , നികുതി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ആരാധകരുടെ പ്രിയതാരവുമായ മഹേന്ദ്ര സിംഗ് ധോണിയുടെ പേരില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി.

സ്വന്തം സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന വ്യക്തിയെന്ന റെക്കോര്‍ഡാണ് മഹിയെ തേടിയെത്തിയത്.

12.17 കോടി രൂപയാണ് 2017-18 കാലയളവില്‍ നികുതിയായി ധോണി നല്‍കിയത്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മൂന്നുകോടി രൂപയുടെ മുന്‍കൂര്‍ നികുതിയും അദ്ദേഹം ഫയല്‍ ചെയ്‌തു.

ആദായനികുതി കമ്മീഷണര്‍ വി മഹാലിംഗം നല്‍കിയ വിവരം അനുസരിച്ച് 10.93 കോടിയാണ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ധോണി നികുതി അടച്ചത്‌.

ക്രിക്കറ്റിന് പുറമെ പരസ്യത്തില്‍ നിന്നും ലഭിക്കുന്ന വമ്പന്‍ വരുമാനമാണ് ധോണിയുടെ പോക്കറ്റ് നിറയ്‌ക്കുന്നത്. ഇക്കാര്യത്തില്‍ വിരാട് കോഹ്‌ലി മാത്രമാണ് ധോണിക്ക് മുമ്പിലുള്ളത്. അതേസമയം, കരിയറിന്റെ അവസാന നാളുകളിലൂടെ സഞ്ചരിക്കുന്ന ധോണി പരസ്യവരുമാനത്തില്‍ തിരിച്ചടി നേരിടുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ആ വാക്കുകള്‍ ക്യാപ്‌റ്റനെ തിരിഞ്ഞു കൊത്തി; കോഹ്‌ലി പറയുന്നത് കള്ളമെന്ന് ആന്‍ഡേഴ്‌സന്‍

തന്റെ ഫോമിനേക്കാള്‍ ടീമിന്റെ പ്രകടനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന ഇന്ത്യന്‍ ...

news

എന്തിനിങ്ങനെ കള്ളം പറയുന്നു കോഹ്ലി? - ചോദ്യവുമായി ആൻഡേഴ്സൻ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യൻ ടീം. ...

news

ഹോട്ടല്‍ മുറിയില്‍ പീഡനം; ലങ്കന്‍ താരത്തെ സസ്‌പെന്‍‌ഡ് ചെയ്‌തു - സുഹൃത്ത് അറസ്‌റ്റില്‍

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക യുവതിയെ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചതായി ...

news

മെല്ലപ്പോക്കും, ഫോമില്ലായ്‌മയും; ധോണി വിരമിക്കണോ ? - തുറന്നടിച്ച് സച്ചിന്‍ രംഗത്ത്

മഹേന്ദ്ര സിംഗ് ധോണി വിരമിക്കണമെന്ന ആവശ്യം ശക്തമായതോടെ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം ...

Widgets Magazine