കീവികള്‍ക്ക് തകര്‍ച്ച: പാകിസ്ഥാൻ വിജയത്തിലേക്ക്

   പാകിസ്ഥാൻ ന്യൂസിലൻഡ് ടെസ്‌റ്റ് , അബുദാബി , ഇന്നിംഗ്സ്
അബുദാബി| jibin| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (10:33 IST)
ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്ഥാൻ വിജയത്തിലേക്ക്. ആദ്യ ഇന്നിംഗ്സിൽ
566/3 എന്ന സ്കോറിന് ഡിക്ളയർ ചെയ്ത പാകിസ്ഥാൻ ന്യൂസിലൻഡിനെ ഒന്നാം ഇന്നിംഗ്സിൽ
262 റണ്ണിന് പിടിച്ച് നിര്‍ത്തുകയായിരുന്നു. ഇതോടെ പാകിസ്ഥാന് 304 റണ്ണിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു.

അബുദാബിയിലെ ചത്ത പിച്ചില്‍ സെഞ്ചുറികള്‍
നേടിയ പാക് ബാറ്റിംഗ് നിരയെ നാണിപ്പിക്കുന്ന തരത്തിലായിരുന്നു കീവികളുടെ പ്രകടനം. ഓപ്പണർ ടോം ലതാം (103) കിവീസ് നിരയിൽ സെഞ്ച്വറി നേടി. കൊറേയ് ആൻഡേഴ്സൺ (48), വാറ്റ്ലിംഗ് (42) എന്നിവരെയൊഴികെ ആരും മികച്ച പ്രകടനങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെടുകയായിരുന്നു.

നാല് വിക്കറ്റ് വീഴ്ത്തിയ
പേസർ റാഹത്ത് അലിയുടെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സുൽഫിക്കർ ബാബറിന്റെയും മികവിലാണ് ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലൻഡിനെ പിടിച്ച്ക്കെട്ടിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :