കരിയര്‍ അവസാനിച്ചതായി ധോണിയെ അറിയിച്ചു, ഒന്നും മിണ്ടാതെ സൂപ്പര്‍ ഹീറോ; നടന്നത് വന്‍ നീക്കങ്ങള്‍

കരിയര്‍ അവസാനിച്ചതായി ധോണിയെ അറിയിച്ചു, ഒന്നും മിണ്ടാതെ സൂപ്പര്‍ ഹീറോ; നടന്നത് വന്‍ നീക്കങ്ങള്‍

  dhoni , team india , cricket , kohli , മഹേന്ദ്ര സിംഗ് ധോണി , ഇന്ത്യന്‍ ക്രിക്കറ്റ് , വിരാട് കോഹ്‌ലി , രോഹിത് ശര്‍മ്മ
മുംബൈ| jibin| Last Modified ഞായര്‍, 28 ഒക്‌ടോബര്‍ 2018 (16:15 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സൂപ്പര്‍ ഹീറോയുടെ പരിവേഷം ലഭിച്ചിരുന്ന മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ട്വന്റി- 20 ടീമില്‍ നിന്ന് പുറത്താക്കിയതാണെന്ന് റിപ്പോര്‍ട്ട്.

ധോണിക്ക് വിശ്രമം നല്‍കിയതല്ലെന്നും 2020ലെ ട്വന്റി- 20 ലോകകപ്പ് മുന്നില്‍ കണ്ട് ടീമില്‍ നിന്നും ഒഴിവാക്കുകയുമായിരുന്നുവെന്നാണ് ഒരു ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കിയത്.

ട്വന്റി- 20 കരിയര്‍ അവസാനിച്ചതായി ധോണിയെ ടീം മാനേജ്മെന്‍റ് അറിയിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായി ടീമില്‍ നിന്നും ഒഴിവാക്കുന്ന വിവരം സെലക്‌ടര്‍മാര്‍ ടീം മാനേജ്മെന്‍റ് മുഖേന ധോണിയെ അറിയിച്ചിരുന്നു. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മ്മയുടെയും സമ്മതത്തോടെ ആയിരുന്നു ഈ നീക്കം.

അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഏകദിന ലോകപ്പും 2020ലെ ട്വന്റി- 20 ലോകകപ്പും മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ധോണിയുടെ പകരക്കാരനെ കണ്ടത്തേണ്ടത് അനിവാര്യമാണെന്ന് സെലക‌ടര്‍മാര്‍ വിലയിരുത്തി. ബിസിസിഐയും സമാന നിലപാടാണ് സ്വീകരിച്ചിരുന്നത്.

ഏകദിന ലോകകപ്പില്‍ ധോണി കളിക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ രണ്ടാം വിക്കറ്റ് കീപ്പറെ കണ്ടെത്തുകയാണ് സെലക്‍ടര്‍മാര്‍ ചെയ്യുന്നത്. ഈ സ്ഥാത്തേക്ക് റിഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും തമ്മിലാണ് പോരാട്ടം നടക്കുന്നത്.

അതേസമയം, ട്വന്റി- 20 ടീമില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ പ്രതികരിക്കാന്‍ ധോണി തയ്യാറായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :