ആശയക്കുഴപ്പവും സമ്മര്‍ദ്ദവും ടീമില്‍; ധോണി വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്!

മുംബൈ, ശനി, 27 ഒക്‌ടോബര്‍ 2018 (15:06 IST)

 ms dhoni , team india , cricket , മഹേന്ദ്ര സിംഗ് ധോണി , ഋഷഭ് പന്ത്, സഞ്ജു വി സാംസണ്‍ , കോഹ്‌ലി

ഇന്ത്യന്‍ ക്രിക്കറ്റില്‍ ആകാംക്ഷയും വിവാദവും ആളിക്കത്തിച്ച് മഹേന്ദ്ര സിംഗ് ധോണിയും സെലക്‍ടര്‍മാരും. വെസ്‌റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരായ ട്വന്റി- 20 പരമ്പരകളില്‍ നിന്നും ഒഴിവാക്കിയതിനു പിന്നാലെ ധോണി കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്.

ലോകകപ്പ് അടുത്തിരിക്കെ സെലക്‍ടര്‍മാര്‍ തഴഞ്ഞ സാഹചര്യത്തില്‍ വിരമിക്കല്‍ തീരുമാനത്തിലേക്ക് ധോണി കടക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ടീമിന്റെ ഭാവി കണക്കിലെടുത്താണ് ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കിയതെന്ന് പ്രധാന സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു. ആരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ടെസ്‌റ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി ഇത്തവണയും അതേ നിലപാട് സ്വീകരിക്കുമെന്നാണ് വിലയിരുത്തല്‍.

ലോകകപ്പ് മുന്നില്‍ നില്‍ക്കെ ധോണിയെ നിലനിര്‍ത്തിക്കൊണ്ടൊരു പരീക്ഷണം വേണ്ടെന്ന നിലപാടിലേക്കാണ് ബി സി സി ഐ നീങ്ങുന്നത്. ഋഷഭ് പന്ത്, സഞ്ജു വി സാംസണ്‍ തുടങ്ങിയ യുവതാരങ്ങള്‍ അവസരം കാത്ത് നില്‍ക്കുന്നതാണ് ഇതിനു കാരണം.

അതേസമയം, ധോണിയെ സെലക്‍ടര്‍മാര്‍ തഴഞ്ഞതില്‍ വിമര്‍ശനം ശക്തമാകുകയാണ്. ആരാധകര്‍ കടുത്ത ഭാഷയിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഞെട്ടലോടെ ക്രിക്കറ്റ് ലോകം; ധോണി ടീമില്‍ നിന്നും പുറത്ത് - കാരണം വെളിപ്പെടുത്തി സെലക്‍ടര്‍മാര്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടും‌തൂണെന്ന് വിശേഷിക്കപ്പെട്ടിരുന്ന മഹേന്ദ്ര സിംഗ് ധോണി ...

news

വെടിക്കെട്ടിന്റെ തമ്പുരാന്‍ വീണ്ടും ബാറ്റെടുക്കുന്നു; ഡിവില്ലിയേഴ്‌സിന്റെ മടങ്ങിവരവില്‍ ഞെട്ടി ആരാധകര്‍

ക്രിക്കറ്റ് ആരാധകരുടെ പ്രിയതാരമാണ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്. രാജ്യാന്തര ...

news

‘എനിക്ക് ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല’; റെക്കോര്‍ഡ് നേട്ടത്തിനു പിന്നാലെ തുറന്നടിച്ച് കോഹ്‌ലി

ടീമിനായി എന്ത് ചെയ്യാനും തയ്യാറാണെന്ന് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. ...

news

ഒഴിവാക്കിയത് എന്ത് കാരണത്താ‍ല്‍ ?; പൊട്ടിത്തെറിച്ച് ജാദവ് - ചുട്ട മറുപടിയുമായി സെലക്‌ടര്‍മാര്‍ രംഗത്ത്

വെസ്‌റ്റ് ഇന്‍ഡീസിനെതിരെയുള്ള അവശേഷിക്കുന്ന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ...

Widgets Magazine