ധോണിയെ ഒഴിവാക്കിയ നടപടി; പൊട്ടിത്തെറിച്ച് മുന്‍ താരം രംഗത്ത്

ധോണിയെ ഒഴിവാക്കിയ നടപടി; പൊട്ടിത്തെറിച്ച് മുന്‍ താരം രംഗത്ത്

  ms dhoni , team india , cricket , vinod kambli , BCCI , ധോണി , ക്രിക്കറ്റ് , ഋഷഭ് പന്ത്, സഞ്ജു വി സാംസണ്‍
മുംബൈ| jibin| Last Modified ശനി, 27 ഒക്‌ടോബര്‍ 2018 (18:52 IST)
വെസ്‌റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരായ ട്വന്റി- 20 പരമ്പരകളില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കിയതിനെതിരെ മുന്‍ താരം വിനോദ് കാംബ്ലി രംഗത്ത്.

അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ലോകകപ്പ് വരെ ധോണി ഇന്ത്യന്‍ ട്വന്റി- 20 ടീമിനൊപ്പം വേണം. ഇപ്പോള്‍ ധോണിയെ പുറത്താക്കിയതിലെ പൊരുള്‍ തനിക്ക് പിടികിട്ടുന്നില്ലെന്ന് കാംബ്ലി പ്രതികരിച്ചു.

ടീമിന്റെ ഭാവി കണക്കിലെടുത്താണ് ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കിയതെന്ന് പ്രധാന സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു.

ലോകകപ്പ് മുന്നില്‍ നില്‍ക്കെ ധോണിയെ നിലനിര്‍ത്തിക്കൊണ്ടൊരു പരീക്ഷണം വേണ്ടെന്ന നിലപാടിലേക്കാണ് ബി സി സി ഐ നീങ്ങുന്നത്. ഋഷഭ് പന്ത്, സഞ്ജു വി സാംസണ്‍ തുടങ്ങിയ യുവതാരങ്ങള്‍ അവസരം കാത്ത് നില്‍ക്കുന്നതാണ് ഇതിനു കാരണം.

അതേസമയം, ധോണിയെ സെലക്‍ടര്‍മാര്‍ തഴഞ്ഞതില്‍ വിമര്‍ശനം ശക്തമാകുകയാണ്. ആരാധകര്‍ കടുത്ത ഭാഷയിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :