ധോണിയെ പുറത്താക്കാന്‍ ചര്‍ച്ച നടന്നു, കളിച്ചത് കോഹ്‌ലിയും രോഹിത്തും ?; റിപ്പോര്‍ട്ട് പുറത്ത്!

മുംബൈ, ശനി, 27 ഒക്‌ടോബര്‍ 2018 (20:24 IST)

 ms dhoni , rohit and kohli , team india , cricket , msd , ട്വന്റി- 20 , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , രോഹിത് ശര്‍മ്മ , ഇന്ത്യന്‍ ടീം

വെസ്‌റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കിയത് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മ്മയുടെയും സമ്മതത്തോടെയാണെന്നും റിപ്പോര്‍ട്ട്.

സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്മെന്റും തമ്മില്‍ വലിയ ചര്‍ച്ചകള്‍ നടത്തിയശേഷമാണ് ധോണിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. ഈ ചര്‍ച്ചയിലാണ് കോഹ്‌ലിയും രോഹിത് ശര്‍മ്മയും പങ്കാളികളായത്. ധോണിയെ പോലെ  ശക്തനായ ഒരു താരത്തെ മാറ്റി നിര്‍ത്താന്‍ ഇരുവരുടെയും അനുവാദം ആവശ്യമായ പശ്ചാത്തലത്തിലാണ് കൂടിയാലോചന നടന്നത്.

ധോണിയെ ഒഴിവാക്കി നിര്‍ത്താന്‍ സെലക്ഷന്‍ കമ്മിറ്റി ആലോചിച്ചപ്പോള്‍ കോഹ്‌ലിയും രോഹിതും സമ്മതം നല്‍കുകയായിരുന്നുവെന്നുമാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടീമിന്റെ ഭാവി കണക്കിലെടുത്താണ് ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കിയതെന്ന് പ്രധാന സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു.

ലോകകപ്പ് മുന്നില്‍ നില്‍ക്കെ ധോണിയെ നിലനിര്‍ത്തിക്കൊണ്ടൊരു പരീക്ഷണം വേണ്ടെന്ന നിലപാടിലേക്കാണ് ബി സി സി ഐ നീങ്ങുന്നത്. ഋഷഭ് പന്ത്, സഞ്ജു വി സാംസണ്‍ തുടങ്ങിയ യുവതാരങ്ങള്‍ അവസരം കാത്ത് നില്‍ക്കുന്നതാണ് ഇതിനു കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ധോണിയെ ഒഴിവാക്കിയ നടപടി; പൊട്ടിത്തെറിച്ച് മുന്‍ താരം രംഗത്ത്

വെസ്‌റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരായ ട്വന്റി- 20 പരമ്പരകളില്‍ നിന്നും ...

news

ധോണിയെ പുറത്താക്കിയത് വെറുതെയല്ല; കാരണങ്ങള്‍ നിരവധി!

ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്ര സിംഗ് ധോണിയെന്ന ഒരു സൂപ്പര്‍‌ഹീറോ ...

news

ആശയക്കുഴപ്പവും സമ്മര്‍ദ്ദവും ടീമില്‍; ധോണി വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്!

ഇന്ത്യന്‍ ക്രിക്കറ്റില്‍ ആകാംക്ഷയും വിവാദവും ആളിക്കത്തിച്ച് മഹേന്ദ്ര സിംഗ് ധോണിയും ...

news

ഞെട്ടലോടെ ക്രിക്കറ്റ് ലോകം; ധോണി ടീമില്‍ നിന്നും പുറത്ത് - കാരണം വെളിപ്പെടുത്തി സെലക്‍ടര്‍മാര്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടും‌തൂണെന്ന് വിശേഷിക്കപ്പെട്ടിരുന്ന മഹേന്ദ്ര സിംഗ് ധോണി ...

Widgets Magazine