ബാംഗ്ലൂര്‍|
jibin|
Last Modified ഞായര്‍, 20 മെയ് 2018 (13:48 IST)
ഐപിഎല്ലില്‍ പതിനൊന്നാം സീസണില്‍ മോശം പ്രകടനമാണ് ബാംഗ്ലൂര്‍ പുറത്തെടുത്തത്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ മോശം നായകമികവാണ് ടീമിന്റെ തോല്‍വികള്‍ക്ക് കാരണമെന്ന വിലയിരുത്തലുകള്‍
ക്രിക്കറ്റ് നിരീക്ഷകര്‍ നടത്തുമ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി.
നല്ലൊരു ക്യാപ്‌റ്റന്റെ ഗുണങ്ങളെല്ലാം കോഹ്‌ലിയിലുണ്ട്. മികച്ച ക്യാപ്‌റ്റന്‍ എന്നത് നലൊരു മനുഷ്യന്‍ കൂടിയാകണം. സഹതാരങ്ങളെ അടുത്തറിഞ്ഞ് അവരുടെ കുറവുകള്‍ മനസിലാക്കി കളി മെനയാന്‍ ക്യാപ്‌റ്റനാകണം. അല്ലെങ്കില്‍ നല്ല ഉപദേശങ്ങള്‍ നല്‍കാന്‍ നായകന് കഴിയില്ല. ഈ ഗുണങ്ങളെല്ലാം വിരാടില്‍ ആവോളമുണ്ടെന്നും ചെന്നൈ നായകന്‍ പറഞ്ഞു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനായ ധോണി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്‌റ്റന്‍ കൂള്‍ തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്‌തു. അതേസമയം, കോഹ്‌ലി ഈ സീസണില്‍ നിറം മങ്ങിയ പ്രകടനമാണ് നടത്തുന്നത്.