തീരുമാനം ഇഷ്‌ടപ്പെട്ടില്ല; ഗ്രൌണ്ടില്‍ പൊട്ടിത്തെറിച്ച് കോഹ്‌ലി - ദൃശ്യങ്ങള്‍ പുറത്ത്

ബംഗ്ലൂര്‍, വെള്ളി, 18 മെയ് 2018 (14:48 IST)

 virat kohli , IPL , crikcet , third umpire , വിരാട് കോഹ്‌ലി , ക്രിക്കറ്റ് , ഐപിഎല്‍ , ആര്‍ സി ബി

തീരുമാനങ്ങള്‍ എതിരായാല്‍ ഗ്രൌണ്ടില്‍ പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. സഹതാരങ്ങളോട് പോലും കടുപ്പിച്ച് സംസാരിക്കാന്‍ മടിയില്ലാത്ത താരമാണ് വിരാട്.

ഐപിഎല്ലില്‍ സണ്‍‌റൈസേഴ്‌സ് ഹൈദരാബാദിനെതിരായ നിര്‍ണായക മത്സരത്തില്‍ തേഡ് അമ്പയറുടെ തീരുമാനം മറിച്ചായതോടെ കോഹ്‌ലി പൊട്ടിത്തെറിച്ച സംഭവം മാധ്യമങ്ങളില്‍ നിറയുകയാണ്.

ഹൈദരാബാദിന്റെ ഇന്നിംഗ്‌സിലെ മൂന്നാം ഓവറില്‍ ഉമേഷ് യാദവിന്റെ പന്തില്‍ ഡീപ് സ്‌ക്വയര്‍ ലെഗില്‍ ടിം സൗത്തി ഡൈവിലൂടെ എടുത്ത ക്യാച്ചാണ് കോഹ്‌ലിയെ വിവാദത്തിലാക്കിയത്.

സൗത്തിയുടെ ക്യാച്ചില്‍ സംശയം തോന്നിയ ബാറ്റ്‌സ്‌മാന്‍ അലക്സ് ഹെയില്‍സ് ക്യാച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് തീരുമാനം തേഡ് അമ്പയറുടെ പക്കല്‍ എത്തിയത്.

ദൃശ്യങ്ങള്‍ പരിശോധിച്ച തേഡ് അമ്പയര്‍ക്കും ക്യാച്ചില്‍ സംശയം തോന്നിയതോടെയാണ് ബാറ്റ്‌സ്‌മാന് അനുകൂലമായ തീരുമാനം അമ്പയറില്‍ നിന്നുണ്ടായി. ഇതോടെയാണ് കോഹ്‌ലി ഗ്രൌണ്ടില്‍ ക്ഷോഭിച്ചത്.

മത്സരത്തില്‍ 14റണ്‍സിനാണ് ബാംഗ്ലൂര്‍ ജയിച്ചത്. ഇതോടെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ കോഹ്‌ലിപ്പടയ്‌ക്ക് സാധിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

അലിയും ഡിവില്ലിയേഴ്‌സും കടന്നാക്രമിച്ചു; ബേസില്‍ തമ്പിക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്

ബാംഗ്ലൂര്‍ ബറ്റ്‌സ്‌മാന്മാരയ എബി ഡിവില്ലിയേഴ്‌സ് (69) മൊയീന്‍ അലി (65) എന്നിവര്‍ ...

news

ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ടിന് ക്ലാസ് മറുപടിയുമായി വില്ല്യംസണ്‍; പക്ഷേ, നാടകീയ ജയം ബാംഗ്ലൂരിന്

നിര്‍ണായക പോരാട്ടത്തില്‍ സണ്‍‌റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ബാംഗ്ലൂര്‍ റോയൽ ...

news

തോല്‍‌വി താങ്ങാ‍ന്‍ കഴിഞ്ഞില്ല; പൊട്ടിക്കരഞ്ഞ് രാഹുല്‍ - ചിത്രങ്ങള്‍ ഒപ്പിയെടുത്ത് ക്യാമറ കണ്ണുകള്‍

ഐ പി എല്‍ പതിനൊന്നാം സീസണിലെ മിന്നും താരമാണ് കെഎല്‍ രാഹുല്‍. ബാറ്റിംഗ് ‘ബോംബ്‘ക്രിസ് ...

news

രാഹുലിന്റെ വെടിക്കെട്ട് തുണച്ചില്ല; നിര്‍ണായക മത്സരത്തില്‍ പഞ്ചാബിന് തോല്‍‌വി - ജീവന്‍ നിലനിര്‍ത്തി മുംബൈ

നിര്‍ണായക മത്സരത്തില്‍ കിംഗ്‌സ് ഇലവൻ പഞ്ചാബിനെ തകർത്ത് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് സാധ്യതകൾ ...

Widgets Magazine